കർഷക കോൺഗ്രസ്സ് കോൺഗ്രസ്സിന്റെ ഉൾതുടിപ്പാകണം. അഡ്വ പ്രവീൺകുമാർ
എല്ലാ മണ്ഡലങ്ങളിലെയും ഓരോ വാർഡിലും ചുരുങ്ങിയത് ഒരു കർഷക കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ച് കൊണ്ട് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള കർഷക കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പദ്ധതി കർഷകർക്കും സംഘടനക്കും ഗുണം ചെയ്യുന്നതോടൊപ്പം കോൺഗ്രസ്സ് പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുമെന്ന് DCC പ്രസിഡണ്ട് അഡ്വ പ്രവീൺ കുമാർ പ്രസ്താവിച്ചു.
നവംബർ 27,28,29 തിയ്യതികളിൽ കോഴിക്കോട്, താമരശ്ശേരിയിൽ നടക്കുന്ന കർഷക കോൺഗ്രസ്സ് സംസ്ഥാന നേതൃക്യാമ്പ്, കർഷക റാലി, കർഷക സമ്മേളനം എന്നിവയുടെ സംഘാടനത്തിനായുള്ള സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് കെ സി വിജയൻ അദ്ധ്യക്ഷം വഹിച്ചു.കെപിസിസിമുൻ സംസ്ഥാന ജനറൽ സിക്രട്ടറി എൻ സുബ്രമ ണ്യൻ സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡണ്ട് അഡ്വ പ്രവീൺകുമാർ ചെയർമാനും കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പിസി ഹബീബ് തമ്പി വർക്കിംഗ് ചെയർമാനും ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ജനറൽ കൺവീനറും സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം ട്രഷറ റും ആയി 101അംഗ സ്വാഗതസംഘം രൂപീകരിച്ചു.
കെപിസിസി മെമ്പർ എ അരവിന്ദൻ, ഡികെടിഫ് സംസ്ഥാന പ്രസിഡണ്ട് യു വി ദിനേശ് മണി, ഡിസിസി സെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ, നിജേഷ് അരവിന്ദ്, ബ്ലോക്ക് പ്രസിഡണ്ട് പി ഗിരീഷ് കുമാർ, മഹിള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം മില്ലി മോഹൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കർഷക കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ രവീഷ് വളയം,എ ഡി സാബൂസ്, ഇസ്മായിൽ ഹാജി ചാലിൽ, വി റ്റി തോമസ്, ഐപ്പ് വടക്കേത്തടം എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പിസി ഹബീബ് തമ്പി സ്വാഗതവും ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ നന്ദിയും പറഞ്ഞു.
** ***** *** ***** ***
കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ