കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ബിഎംസി സംഘമായി നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുക്കപ്പെട്ടു

കോടഞ്ചേരി : കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ബി.എം.സി സംഘമായി നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുക്കപ്പെട്ടു.

മലബാർ റീജനൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസ് യൂണിയൻ കോഴിക്കോട് ജില്ലാ സംഗമത്തിൽ വച്ച് മിൽമ ഫെഡറേഷൻ ഭരണസമിതി അംഗം പി ശ്രീനിവാസനിൽ നിന്നും നെല്ലിപ്പോയിൽ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അവാർഡും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. ചടങ്ങിൽ മിൽമ ചെയർമാൻ കെ. എസ്‌ മണി,മിൽമ മലബാർ മേഖല യൂണിയൻ ഡയറക്ടർമാരായ അനിതകെ കെ,പി. റ്റി ഗിരീഷ് കുമാർ, എം ആർ സി എം പി യൂണിയൻ മാനേജിംഗ് ഡയറക്ടർ ഡോക്ടർ മുരളി പി, എം.ആർ.ഡി.എഫ് മാനേജിങ് ഡയറക്ടർ ജോർജുകുട്ടി ജേക്കബ്, എം. ആർ. സി. എം. പി യൂണിയൻ കോഴിക്കോട് യൂണിറ്റ് പി ആൻഡ് ഐ ഹെഡ് പി. പി പ്രദീപ് സംഘം ഡയറക്ടർമാരായ പി. കെ സ്കറിയ പടിഞ്ഞാറ്റമുറിയിൽ, മോളി ഓത്തിക്കൽ, ഗിരിജ കണിപ്പള്ളിൽ,സംഘം സെക്രട്ടറി മനു തോമസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

*** ***** *** ***** ***

കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/LKJLxc9MVfo093SH7zkzMY

ഫേസ്‌ബുക് പേജ് :

https://www.facebook.com/KodancherryNews/

വെബ് സൈറ്റ്:

www.kodancherry.com

യൂട്യൂബ് ചാനൽ :

https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ

Sorry!! It's our own content. Kodancherry News©