സഹപ്രവർത്തകന്റെ കുടുംബത്തിന് കൈത്താങ്ങായി പോലീസ് സേന
സഹായധന വിതരണം ഇന്ന്
കോടഞ്ചേരി: തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരവേ മരണപ്പെട്ട കോടഞ്ചേരി സ്വദേശിയായ വെള്ളക്കാക്കുടിയിൽ ജോസഫ് മാത്യുവിന്റെ കുടുംബത്തിന് പോലീസ് സേന അംഗങ്ങളും കേരള പോലീസ് ഹൗസിംഗ് കോർപ്പറേറ്റീവ് സൊസൈറ്റിയും കൂടി ചേർന്ന് സ്വരൂപിച്ച സഹായധനം ഇന്ന് മൂന്നുമണിക്ക് കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് കൈമാറുന്നു.
തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്, മാത്യുവിന്റെ മാതാവിന് സഹായധനം കൈമാറുന്നതാണ്. കോഴിക്കോട് റൂറൽ പോലീസ് സൂപ്രണ്ട് ആർ കറുപ്പുസ്വാമി ഐപിഎസ് , ഡെപ്യൂട്ടി സൂപ്രണ്ട് A J ബാബു ഐപിഎസ്, താമരശ്ശേരി ഡിവൈഎസ്പി അഷറഫ് TK, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി, പോലീസ് അസോസിയേഷന്റെ സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കുന്നു.
*** ***** *** ***** ***
കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ