പൂളവള്ളി കലുങ്കിന്റ അനുബന്ധ റോഡ്: അധികൃതരുടെ അനാസ്ഥയിൽ നട്ടം തിരിഞ്ഞ് നാട്ടുകാർ.
കോടഞ്ചേരി: പൂളവള്ളി പൂളപ്പാറ റോഡിൽ അപകടാവസ്ഥയിലായിരുന്നു കലുങ്ക് ഉയർത്തി, പുതുക്കി പണിതിട്ട് ഏഴുമാസത്തിനു ശേഷം ആരംഭിച്ച അനുബന്ധ റോഡിന്റെ പണി അനന്തമായി നീളുന്നത് കാരണം യാത്രക്കാർ ദുരിതത്തിൽ.
കലുങ്ക് നിർമ്മിച്ച കരാറുകാരൻ നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് കലുങ്കിന്റെ ഇരുഭാഗത്തും സ്വന്തം ചിലവിൽ കോറിവേസ്റ്റ് നിരത്തി ഗതാഗത യോഗ്യമാക്കിയിരുന്നു.
എന്നാൽ ഒരുമാസമായി നടക്കുന്ന അനുബന്ധ റോഡിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുഭാഗവും കരിങ്കല്ലുകൊണ്ട് കെട്ടി ഒരു ഭാഗത്ത് മണ്ണ് നിരത്തിയതിനാൽ മഴയിൽ ചെളി നിറഞ്ഞ് കാൽനട യാത്ര പോലും ദുഷ്കരമായി.
നാല് സ്കൂൾ ബസുകളും ഒരു സ്വകാര്യ ബസ്സും മറ്റു നിരവധി വാഹനങ്ങളും, കാൽനട യാത്രക്കാരും വിദ്യാർത്ഥികളും സഞ്ചരിച്ചിരുന്ന ഈറോഡ് കരാറുകാരന്റെ അനാസ്ഥത മൂലവും അശാസ്ത്രീയമായ പണികളാലും പൊതുജനങ്ങളും വിദ്യാർത്ഥികളും പൊറുതിമുട്ടിയിരിക്കുകയാണ് . മറ്റ് പല വഴികളിലൂടെ കറങ്ങി പോകേണ്ടതിനാൽ വിദ്യാർത്ഥികൾക്ക് ഇപ്പോൾ സമയത്തിന് സ്കൂളിൽ എത്താൻ പോലും സാധിക്കാറില്ല.
പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലവും, കാരാറുകാരന്റെ ഉദാസീനയുമായ പ്രവർത്തികൾ മൂലമാണ് പണികൾ അനന്തമായി നീളുന്നതും, പൊതുജനങ്ങളുടെ യാത്ര സൗകര്യമുണ്ടാക്കി കൊടുക്കാൻ വൈകുന്നതും എന്നാണ് നാട്ടുകാർ ആക്ഷേപിക്കുന്നത്. എത്രയും പെട്ടെന്ന് അനുബന്ധ റോഡ് നിർമ്മിച്ച് റോഡ് ഗതാഗത യോഗ്യമാക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. ശരിയായ ദിശ ബോർഡുകൾ ഇല്ലാത്തതിനാൽ പല വാഹനങ്ങളും ഈ റോഡിൽ കൂടി വന്ന് ചെളിയിൽ താഴുന്നത് പതിവാണ്.
നിലവിൽ ഈ റോഡിൽ നിന്ന് ഒരു വാഹനം പാലത്തിൽ കയറിയാൽ താഴെ റോഡ് ഉണ്ടോ എന്ന് വരെ കാണുവാൻ സാധിക്കാത്ത അവസ്ഥയിലാണ്.
ലക്ഷങ്ങൾ മറ്റ് പദ്ധതികൾക്കായി വകയിരുത്തുമ്പോളും ജനങ്ങൾ വളരെയധികം ഉപയോഗിക്കുന്ന പ്രധാന മെയിൻ റോഡ് നന്നാക്കുവാനും, പണി സമയബന്ധിതമായി പൂർത്തിയാക്കുവാനും ഉള്ള മേൽനോട്ടം വരെ ഇവിടെ നടക്കുന്നില്ല എന്നാണ് സമീവാപവാസികൾ ആരോപിക്കുന്നത്. ഒരു വർഷത്തിലേറെയായി ഈ രീതിയിൽ നീളുന്ന ഈ റോഡ് ഇനിയും നന്നാക്കിയില്ലെങ്കിൽ അത് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയാകും പഞ്ചായത്തും ബന്ധപ്പെട്ട അധികൃതരും ചെയ്യുന്നത്.
** ***** *** ***** ***
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ