പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
കോടഞ്ചേരി: കേരളത്തെ കടക്കെണിയിൽ ആക്കി ക്ഷേമ പെൻഷനുള്ള അട്ടിമറിച്ച് വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി ആത്മഹത്യയുടെ വക്കിൽ ആയ സാധാരണക്കാർക്ക് ഇരുട്ടടി നൽകി വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി കോടഞ്ചേരി ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും, വൈദ്യുതി സബ് എഞ്ചിനീയറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണയും നടത്തി.
പ്രതിഷേധ ധർണ്ണ തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, സണ്ണി കാപ്പാട്ട്മല, യു.ഡി.എഫ് ചെയർമാൻ കെ എം പൗലോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, മഹിളാ കോൺഗ്രസ് കോൺഗ്രസ് ജില്ലാ സെക്രട്ടറി അന്നക്കുട്ടി ദേവസ്യ,ജോസ് പെരുമ്പള്ളി,സിബി ചിരണ്ടായത്ത്, ബാബു പട്ടരാട്, ജിജി എലുവാലുങ്കൽ, ലിസി ചാക്കോ, ആനി ജോൺ, ടോമി ഇല്ലിമൂട്ടിൽ,, സേവിയർ കുന്നത്തേട്ട്, ജോസഫ് ആലവേലി, റെജി തമ്പി, നാസർ മുറംപാത്തി എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ പ്രകടനത്തിന് തമ്പി പറ കണ്ടത്തിൽ, ജോബി പുതിയാപറമ്പിൽ , ജെയിംസ് കിഴക്കുംകര, സിദ്ദിഖ് കാഞ്ഞിരാടൻ, ഭാസ്കരൻ പട്ടരാട്ട്, ജോസുകുട്ടി അമ്പാട്ട്, സണ്ണി പുറപ്പുഴ, കാഞ്ചന രാമറ്റത്തിൽ എന്നിവർ നേതൃത്വം നൽകി.
*** ***** *** ***** ***
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ