ലോക എയ്ഡ്സ് ദിനാചരണം 2023ദിശ – പോസ്റ്റർ /ക്വിസ് മത്സരങ്ങൾ നടത്തി.

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തും, ദിശ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ലോക എയ്ഡ്സ് ദിനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ബോധവത്ക്കരണ യജ്ഞം ഒന്നാം ഘട്ടം സ്ക്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കുള്ള ക്വിസ് – പോസ്റ്റർ മത്സരങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ദിശ പ്രസിഡന്റ് പ്രകാശ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് ചെയർപെഴ്സൺ സിബി ചിരണ്ടായത്ത് മുഖ്യപ്രഭാഷണം നടത്തി. ക്വിസ് മാസ്റ്റർ ഡോ. അരുൺ NIT കോഴിക്കോട്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചിന്ന അശോകൻ, പഞ്ചായത്ത് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ, സിസ്റ്റർ കുസുമം, ലില്ലി, ഷിജി.കെ ജെ എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ റോസ് മരിയ സ്വാഗതവും ജോയി കരിമഠത്തിൽ നന്ദിയും പറഞ്ഞു.

https://chat.whatsapp.com/LKJLxc9MVfo093SH7zkzMY

Sorry!! It's our own content. Kodancherry News©