സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യാത്തതിലും വൈദ്യുതി ചാർജ് വർദ്ധനവിലും പ്രതിഷേധിച്ചു.

കണ്ണോത്ത്: നാലുമാസമായി സാമൂഹ്യ സുരക്ഷാ പെൻഷൻ തുക വിതരണം ചെയ്യാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടും ഇടയ്ക്കിടയ്ക്കുള്ള അനിയന്ത്രിതമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും നാല്പത്തിരണ്ടാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രമേയം പാസാക്കി.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളുടെ ഭാഗമായി കാർഷിക വിളകൾക്ക് ന്യായമായ വില ലഭിക്കാതിരിക്കുകയും കൃഷിയിടങ്ങളിൽ ഇറങ്ങി കാട്ടുമൃഗങ്ങൾ വരുത്തുന്ന നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കാതിരിക്കുകയും ചെയ്യുന്നതോടൊപ്പം കർഷകരുടെ കുടുംബ ബജറ്റിനെ തന്നെ ബാധിക്കുന്ന വിധത്തിൽ വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുകയും ചെയ്ത സർക്കാരിൻറെ ജനദ്രോഹ നടപടികളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കണ്ണോത്ത് നാല്പത്തിരണ്ടാം ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് ജോയ് മോളെക്കുന്നേലിന്റെ അധ്യക്ഷതയിൽ ബൂത്ത് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പർ റോയി കുന്നപള്ളി മുഖ്യപ്രഭാഷണം നടത്തി.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധ പ്രമേയം ബിപിൻ ടോം ചീരാൻകുഴി അവതരിപ്പിച്ചു. ജോർജുകുട്ടി കിളിവേലിക്കൂടി, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ മേഴ്സി കായിത്തറ, ബെന്നി ഉപ്പുമാക്കൽ, ജോസ് പേഴത്തിങ്കൽ, ജോർജ് വെള്ളപ്പനാട്ട്, ബെൻജി ഉറുമ്പിൽ എന്നിവർ സംസാരിച്ചു.

കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/LKJLxc9MVfo093SH7zkzMY

Sorry!! It's our own content. Kodancherry News©