കോടഞ്ചേരി ഗ്രാമപഞ്ചായത്ത് – മഞ്ചാടിക്കുട്ടം 2023

കോടഞ്ചേരി: ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അംഗൻവാടി കുരുന്നുകളുടെ പഞ്ചായത്തുതല കലാമേള മഞ്ചാടിക്കൂട്ടം 2023 ശിശുദിനത്തോടൊപ്പം എന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. പിഞ്ചോമനകളുടെ കലാപരിപാടികൾ അരങ്ങേറി.

ബ്ലോക്ക് മെമ്പർ റോയ് കുന്നപ്പള്ളി,ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് ചെയർപേഴ്സൺ റിയാനസ് സുബൈർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഉദയ ജോയി എന്നിവർ യോഗത്തിൽ സംസാരിച്ചു.

*** ***** *** *****

കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/LKJLxc9MVfo093SH7zkzMY

Sorry!! It's our own content. Kodancherry News©