കൂടത്തായി കൂട്ടക്കൊല: കല്ലറയിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ എഡി എമ്മിനെ വിസ്തരിച്ചു
കോഴിക്കോട്: കല്ലറ തുറന്ന് റോയ് തോമസിൻ്റെ മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്ത് താൻ ഇൻക്വസ്റ്റ് നടത്തിയതായി അന്നത്തെ താമരശ്ശേരി തഹസിൽദാർ ആയിരുന്ന കോഴിക്കോട് എ.ഡി.എം മുഹമ്മദ് റഫീക്കാണ് മൊഴി നൽകിയത്. 2019 ഒക്ടോബർ നാലിന് കൂടത്തായി ലൂർദ് മാതാ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറ തുറന്നു റോയ് തോമസിന്റെ മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്ത് ഫോറൻസിക് വിദഗ്ധർ, സയന്റിഫിക് ഓഫീസർ, ഫിംഗർപ്രിന്റ് എക്സ്പേർട്ട്, പള്ളി വികാരി, റോയ് തോമസിന്റെ സഹോദരി രഞ്ജി തോമസ്, പഞ്ചായത്ത് പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടത്തിയതെന്ന് 209 മത്തെ സാക്ഷിയായ എ.ഡി.എം മുഹമ്മദ് റഫീക്കാണ് മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ ശ്യാംലാൽ മുമ്പാകെ മൊഴി നൽകിയത്.
റോജോ തോമസ് 2019 ജൂണിൽ കൂടത്തായിലെ ആറ് മരണങ്ങളിലെ ദുരൂഹത അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് റൂറൽ എസ്.പിക്ക് നൽകിയ പരാതി താൻ ഡി.വൈ.എസ്.പിക്ക് ഹാജരാക്കി കൊടുത്തിരുന്നു എന്നും അത് ഒരു മഹസർ തയ്യാറാക്കി ബന്തവസിൽ എടുത്തൊന്നും റൂറൽ എസ്പി ഓഫീസിലെ സെക്ഷൻ ക്ലർക്ക് ആയിരുന്ന 210 മത്തെ സാക്ഷി പി ദിഷി മൊഴി നൽകി.2011 ആഗസ്റ്റ് 30ന് റോയ് തോമസിനെ ചികിത്സ രേഖകൾ കോടതിയിൽ ഹാജരാക്കിയത് മിംസ് ആശുപത്രിയിലെ മെഡിക്കൽ റെക്കോർഡ് വിഭാഗം മാനേജർ പി ജിതേഷ് കോടതിയിൽ തിരിച്ചറിഞ്ഞു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എം കെ ഉണ്ണികൃഷ്ണൻ, അഡീഷണൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി. ഒന്നാം പ്രതിക്ക് വേണ്ടി അഡ്വ. ഹിജാസ് അഹമ്മദ് എതിർ വിസ്താരം നടത്തി.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY