കാനഡയിലേക്കും യൂറോപ്പിലേക്കും വ്യാജ റിക്രൂട്ട്മെൻറുകൾ, മുന്നറിയിപ്പുമായി മന്ത്രാലയം
തിരുവനന്തപുരം: കാനഡ, ഇസ്രായേൽ, യൂറോപ്പ് രാജ്യങ്ങളിലേയ്ക്ക് വ്യാജ റിക്രൂട്ട്മെന്റുകള്‍ സജീവം ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. കാനഡ, ഇസ്രായേൽ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം നൽകി വ്യാജറിക്രൂട്ട്മെന്റ് ഏജന്റുമാർ തൊഴിലന്വേഷകരെ വഞ്ചിക്കുന്നതായി നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെയാണ്, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം ഏജന്റുമാർ പ്രവർത്തിക്കുന്നത്. അംഗീകൃത റിക്രൂട്ടിംഗ് ഏജന്റുമാരുടെ സേവനം മാത്രമേ തൊഴിലന്വേഷകര്‍ സ്വീകരിക്കാവൂ. വ്യാജ റിക്രൂട്ടിംഗ് ഏജന്റുമാരിലൂടെ വിദേശത്തേക്ക് പോകുമ്പോൾ വഞ്ചിക്കപ്പെടാനും ഗുരുതരമായ സാഹചര്യങ്ങളില്‍ അകപ്പെടാനും സാധ്യതയുണ്ട്. അംഗീകൃത ഏജന്റുമാര്‍ അവരുടെ ലൈസൻസ് നമ്പർ ഓഫീസിലും, പരസ്യങ്ങളിലും പ്രദർശിപ്പിക്കേണ്ടതാണ്. അംഗീകൃത ഏജന്‍സികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ emigrate.gov.in വെബ്സൈറ്റില്‍ ലഭ്യമാമെന്ന് പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (തിരുവനന്തപുരം) ശ്രീ.ശ്യാംചന്ദ്.സി (IFS) അറിയിച്ചു.
1983ലെ എമിഗ്രേഷൻ ആക്ട് പ്രകാരം ഏജന്റ് നൽകുന്ന സേവനങ്ങൾക്ക് 30,000 രൂപ+GST(18%)യിൽ കൂടുതൽ പ്രതിഫലമായി ഈടാക്കുവാൻ പാടുള്ളതല്ല. ഇതിന് രസീത് നല്‍കേണ്ടതാണ്. അനധികൃത റിക്രൂട്ട്മെന്റുകള്‍ മനുഷ്യകടത്തിനു തുല്യവും ക്രിമിനൽ കുറ്റമാണ്.
വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരായ പരാതികൾക്കും അന്വേഷണങ്ങൾക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തും (ഫോൺ :0471-2336625 ഇ-മെയിൽ : poetvm@mea.gov.in) കൊച്ചിയിലുമുളള ( ഫോൺ: 0484-2315400 ഇ-മെയിൽ:: poecochin@mea.gov.in) പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. പരാതിനല്കാന് ഓപ്പറേഷന് ശുഭയാത്ര പദ്ധതിയും സംസ്ഥാനത്ത് നിലവിലുണ്ട്. പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്പ്പ്ലൈന് നമ്പറിലും അറിയിക്കാം.
പരസ്യങ്ങൾ കണ്ട് വിളിക്കുന്നവർ ശ്രദ്ധിക്കുക പ്രിയ വായനക്കാരെ, കോടഞ്ചേരി ന്യൂസിലും മറ്റ് സമാന വാർത്താ ഗ്രൂപ്പുകളിലും നിരവധിയായ പരസ്യങ്ങളാണ് ഓരോ ആഴ്ചയിലും വരുന്നത്.പരസ്യങ്ങൾ എല്ലാം തന്നെ നമുക്ക് ലഭിക്കുന്ന രീതിയിൽ തന്നെയാണ് പ്രസിദ്ധീകരിക്കുന്നത്. വിദേശങ്ങളിലെ ജോലിക്കായും, പഠനത്തിനായും ഒക്കെയുള്ള പരസ്യങ്ങൾ സ്വന്തം നിലയിൽ അന്വേഷിക്കണമെന്നും, വിവരങ്ങളും വാഗ്ദാനങ്ങളും ശരിയാണെന്നും, നിയമനുസൃതമാണെന്നും ബന്ധപ്പെട്ട ഗവണ്മെന്റ് അധികാരികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തേണ്ടതാണ്. ചെയ്യുന്ന പരസ്യങ്ങളുമായി കോടഞ്ചേരി ന്യൂസിന്/ കോടഞ്ചേരി ഡോട്ട് കൊമിന് യാതൊരുവിധ ബന്ധവും ഉണ്ടായിരിക്കുന്നതല്ല എന്ന് പ്രത്യേകം ഓർമിക്കുക. സാമ്പത്തികമായ കൈമാറ്റങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പ് കാര്യങ്ങൾ വ്യക്തമായി പഠിച്ചതിനുശേഷം മാത്രം മുന്നോട്ടുപോവുക. ഇത് നിയമപ്രകാരം ഉള്ള മുന്നറിയിപ്പായി കണക്കാക്കണമെന്ന് അപേക്ഷിക്കുന്നു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/K6PdMsWMHNQ31WTQe0DRVc