അതിജീവന യാത്രയ്ക്ക് സ്വീകരണം നൽകി

കോടഞ്ചേരി: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന അതിജീവന യാത്രയ്ക്ക് കോടഞ്ചേരിയിൽ വമ്പിച്ച സ്വീകരണം നൽകി.കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക, കൃഷിയെയും കർഷകരെയും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കുക ജെ. ബി കോശി കമ്മീഷൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഡിസംബർ 11ന് കാസർകോട് നിന്നും ആരംഭിച്ച് 22 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ അവസാനിക്കുന്ന ഈ യാത്ര ഇന്ന് കോടഞ്ചേരിയിൽ എത്തിച്ചേർന്നത്.

കോടഞ്ചേരിയിലെ സ്വീകരണത്തിന് യൂണിറ്റ് പ്രസിഡണ്ട് ഷാജു കരിമഠത്തിൽ, ഷില്ലി സെബാസ്റ്റ്യൻ, ബിബിൻ കുന്നത്ത്, ഷാജി വണ്ടനാക്കര, ഷിജി അവനൂർ, ജെയിംസ് വെട്ടുകല്ലും പുറത്ത്, ജോസ് മലേ കുന്നേൽ, എന്നിവർ നേതൃത്വം നൽകി. സ്വീകരണ യോഗത്തിൽ ഫാ.ജോസ് പെണ്ണാ പറമ്പിൽ, അഗസ്റ്റിൻ പുളിക്കകണ്ടത്തിൽ, ഫാ.ആൽബിൻ വിലങ്ങുപാറ എന്നിവർ സംസാരിച്ചു. ജാഥാ ക്യാപ്റ്റന് കോടഞ്ചേരി കത്തോലിക്കാ കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഷാജി വണ്ടനാക്കര, ഇൻഫാം പ്രസിഡണ്ട് സെബാസ്റ്റ്യൻ ചെമ്പ്ലാനി, മാതൃവേദി പ്രസിഡണ്ട് സോളി ഇടയാട്ടിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് റോബർട്ട് അറക്കൽ, ഫാർമേഴ്സ് റിലീഫ് ഫോറത്തിനു വേണ്ടി രാജു അറമത്ത്, ദീപിക ഫ്രണ്ട്സ് ക്ലബ്ബിന് വേണ്ടി സിബി തൂങ്കുഴിയിൽ എന്നിവർ ഹാരാർപ്പണം നടത്തി. ജാഥ ക്യാപ്റ്റൻ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് അഡ്വക്കേറ്റ് ബിജു പറയനിലം ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/D9psbaB4vbsIee9h6WvuEN

Sorry!! It's our own content. Kodancherry News©