ആധാരം എഴുത്ത് അസോസിയേഷൻ യൂണിറ്റ് സമ്മേളനം നടത്തി
കോടഞ്ചേരി: ആധാരം എഴുത്ത് അസോസിയേഷൻ യൂണിറ്റ് സമ്മേളനം നടത്തി. കോടഞ്ചേരിയിൽ നടന്ന യൂണിറ്റ് സമ്മേളനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. പി.പി വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ, ജില്ലാ ട്രഷറർ വി.കെ സുനിൽകുമാർ, ജില്ലാ വൈസ് പ്രസിഡണ്ട് കെ സുരേന്ദ്രൻ, ജില്ലാ വനിതാ കമ്മറ്റി വൈസ് ചെയർപേഴ്സൺ ജലജ കക്കോടി,അഹമ്മദ് താമരശ്ശേരി, മാത്യു റ്റി. റ്റി, പി.കെ ഗിരീഷ് കുമാർ, പി.കെ സോമൻ, പി.വി ബാഹുലേയൻ, പത്മിനി സി എന്നിവർ പ്രസംഗിച്ചു.
അനാവശ്യമായ അണ്ടർവാല്യുവേഷൻ നടപടികൾ അവസാനിപ്പിക്കുന്നതിന് ഭൂമിക്ക് ശാസ്ത്രീയമായ താരിഫ് വില നിശ്ചയിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പി.പി വിജയനെ പ്രസിഡന്റ് ആയും, മാത്യു റ്റി.റ്റിയെ സെക്രട്ടറിയായും, പി. വി ബാഹുലേയനെ ട്രഷററായും പി. കെ സോമൻ വൈസ് പ്രസിഡണ്ടായും, ലതിക ഷാജി ജോയന്റ് സെക്രട്ടറിയായും പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:https://chat.whatsapp.com/D9psbaB4vbsIee9h6WvuEN