നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് നാളെ ആരംഭിക്കും.

കോടഞ്ചേരി:3 ദിവസം നിണ്ടുനിൽക്കന്ന സബ് ജൂനിയർ, യൂത്ത് നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് നാളെ കോടഞ്ചേരി സെൻ്റ് ജോസഫ് സ്റ്റേഡിയത്തിൽ ദേശീയ ഫെഡറേഷൻ രക്ഷാധികാരി ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന അസോസിയേഷൻ രക്ഷാധികാരി വി കെ വിനോദ് മുഖ്യാഥിതിയും ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അധ്യക്ഷനുമായിരിക്കും.

തമിഴ്നാട്, കർണാടക, തെലുങ്കാന, മഹാരാഷ്ട്ര, ആന്ദ്ര, ഹരിയാന, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഒറീസ, ജമ്മു കാശ്മീർ, ഡൽഹി എന്നീ സംസ്ഥാനങ്ങളെ സ്വീകരിക്കാൻ വേണ്ടി കോടഞ്ചേരി തയ്യാറെടുത്തിരിക്കുന്നുസബ് ജൂനിയർ, യൂത്ത് വിഭാഗങ്ങളിൽ നിലവിലെ ചാമ്പ്യൻമാരാ കേരളം ഈ വർഷവും ചാമ്പ്യൻപട്ടം നിലനിർത്താനുള്ള തയ്യാറെടുപ്പിലാണ്.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/D9psbaB4vbsIee9h6WvuEN

Sorry!! It's our own content. Kodancherry News©