തമിഴ്നാട്ടിലെ പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ് കോടഞ്ചേരിയിൽ നിന്നും
കോടഞ്ചേരി: തമിഴ്നാട്ടിലെ പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ് പ്രളയത്തിൽ വീടും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് സഹകരണ ജീവനക്കാരുടെ സംഘടനയായ കേരള ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ കോടഞ്ചേരി യൂണിറ്റിലെ പ്രവർത്തകർ വസ്ത്രങ്ങൾ ശേഖരിച്ചു നൽകുന്ന പരിപാടിക്ക് കോടഞ്ചേരിയിൽ തുടക്കം കുറിച്ചു.
കോടഞ്ചേരിയിലെ എല്ലാ വസ്ത്ര വ്യാപാരികളും തമിഴ്നാട്ടിലെ പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ് എന്ന പരിപാടിയിലേക്ക് വസ്ത്രങ്ങൾ സൗജന്യമായി നൽകി. ചടങ്ങിൽ ബാങ്ക് സെക്രട്ടറി വിപിൻ ലാൽ,രജി റ്റി.എസ്, സിന്ധു എം എസ്, റ്റി. ആർ ജിഷ്ണു, ദിലീപ് റ്റി. ആർ, ലിസി എന്നിവർ നേതൃത്വം നൽകി.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/K6PdMsWMHNQ31WTQe0DRVc