വേനപ്പാറ തിരുകുടുംബ ദേവാലയത്തിൽ ഇടവക തിരുന്നാളിന് കൊടിയേറി
വേനപ്പാറ:വേനപ്പാറ തിരുകുടുംബ ദേവാലയത്തിൽ ഇടവക തിരുന്നാളിന് കൊടിയേറി. വിശുദ്ധ തിരുകുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും ഇടവക തിരുനാൾ ഫാ. സൈമൺ കിഴക്കേകുന്നേൽ കൊടിയേറ്റി.
ജനുവരി 6 ശനി രാവിലെ 6 30ന് വി. കുർബാന, വൈകിട്ട് 5 മണിക്ക് ആഘോഷമായ വി. കുർബാന(ഫാ. സായി പാറങ്കുളങ്ങര( വികാരി തലയാട് )6:30 ന് പ്രദക്ഷിണം പെരുവല്ലി കുരിശുപള്ളിയിലേക്ക്.തുടർന്ന് വാദ്യമേളങ്ങൾ ആകാശ വിസ്മയം.
ജനുവരി 7 ഞായർ6:30 ന് വി. കുർബാന, 9ന് ആഘോഷമായ തിരുനാൾ കുർബാന ഫാ. ജോർജ് വെള്ളാരംകാലായിൽ ( മിഷൻ ലീഗ് രൂപത ഡയറക്ടർ)11 ന് പ്രദക്ഷിണം സെന്റ് തോമസ് ഗ്രോട്ടോ യിലേക്ക് 12ന് സമാപന ആശിർവാദം, സ്നേഹവിരുന്ന്
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN