കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവം. 2024 ജനുവരി 24, 25, 26, 27 (ബുധൻ, വ്യാഴം, വെള്ളി, ശനി) തിയ്യതികളിൽ
കോടഞ്ചേരി: മരിയൻ തീർഥാടന കേന്ദ്രമായ കോടഞ്ചേരി സെൻറ് മേരീസ് ഫൊറോന ദേവാലയത്തിൽ ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശ്വാസത്തിന്റെ ഉദാത്ത മാതൃകയായി ജീവൻ അർപ്പിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ജനുവരി 24 മുതൽ 27 വരെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

തിരുനാൾ കർമ്മങ്ങൾ
▶️ ജനുവരി 24 ബുധൻ
6:15 AM : കൊടിയേറ്റ് 6.30 AM: വിശുദ്ധ കുർബാന റവ. ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ (റെക്ടർ, തീർത്ഥാടന കേന്ദ്രം) 4.00 PM: വിശുദ്ധ കുർബാന ഫാ. ജിൻസ് ആനിക്കുടിയിൽ. വയോജന കൂട്ടായ്മ 6.45 PM : കലാസന്ധ്യ (ഇടവകാ ജനം)
▶️ ജനുവരി 25 വ്യാഴം
6.30 AM: വിശുദ്ധ കുർബാന 5.00 PM: ആഘോഷമായ തിരുനാൾ കുർബാന. ഫാ. സായി പാറങ്കുളങ്ങര (വികാരി, സെൻറ് ജോർജ് ചർച്ച്, തലയാട്) 6.30 PM: ലദീഞ്ഞ് , പ്രദക്ഷിണം ടൗൺ കുരിശടിയിലേക്ക്. 8.30 PM: വാദ്യമേളങ്ങൾ 9.00 PM: ആകാശ വിസ്മയം.
▶️ ജനുവരി 26 വെള്ളി
6.30 AM: വിശുദ്ധ കുർബാന. 10.00 AM: തിരുനാൾ കുർബാന. ഫാ. ബിനു അരീത്തറ (റെക്ടർ, മൈനർ സെമിനാരി താമരശ്ശേരി). 5.00 PM: വിശുദ്ധ കുർബാന. 6.45 PM: നാടകം – കാൽവരിയിലെ കാരുണ്യം (കൊച്ചിൻ മരിയ കമ്മ്യൂണിക്കേഷൻസ്).
▶️ ജനുവരി 27 ശനി
6:30 AM: മരിച്ചവർക്ക് വേണ്ടിയുള്ള കുർബാന. ഫാ. ജോബിൻ തെക്കേക്കരമറ്റം, ഫാ. നിർമ്മൽ പുലയൻപറമ്പിൽ, ഫാ. നിർമ്മൽ അറയ്ക്കൽ. സെമിത്തേരി സന്ദർശനം, കൊടിയിറക്ക്.
തിരുനാൾ ദിവസങ്ങളിൽ അടിമ വെയ്ക്കുന്നതിനും, കഴുന്ന്, മുടി എന്നിവ എടുക്കുന്നതിനും, നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരുനാളിന് പ്രസുദേന്തിയാകാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.