പച്ചക്കറി വിത്തും വളവും വിതരണം
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപെടുത്തി മേൽ പട്ടികയിൽ ഉൾപെട്ട വനിതാ ഗുണഭോക്താക്കൾക്ക് പച്ചക്കറി വികസന പദ്ധതിയിൽ ഹൈബ്രിഡ് ഇനത്തിൽ പെട്ട പച്ച മുളക് , വെണ്ട, വഴുതിന, കക്കിരി, വള്ളിപ്പയർ, വെള്ളരി, മത്തൻ, കുമ്പളം, തക്കാളി, പാവൽ ,പടവലം എന്നിവയുടെ വിത്തുകൾ അടങ്ങിയ പാക്കറ്റ്, വേപ്പിൻപിണ്ണാക്ക് , ചാണകം, ആട്ടിൻകാഷ്ഠം , കോഴിവളം എന്നിവ ചേർത്ത് സമ്പുഷ്‌ടീകരിച്ച 25 കിലോ ജൈവവളം കിറ്റ് ഉൾപ്പെടെ നൽകുന്നു. 165 രൂപ ഗുണഭോക്‌തൃ വിഹിതമായി അടച്ച് കൃഷി ഭവനിൽ നിന്നും കൈപറ്റാവുന്നതാണ്. കൊടുത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെട്ടവർ ജനുവരി 12 ന് വെള്ളിയാഴ്ചക്ക് മുൻപ് കിറ്റ് സ്വീകരിക്കേണ്ടതാണ്.
ലിസ്റ്റ് കാണുവാൻ താഴെ ഉള്ള ലിങ്കിൽ പ്രവേശിക്കുക