പകൽവീടിന് ഒരു സ്നേഹാരാമം

കോടഞ്ചേരി :കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി,കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പകൽ വീടിന് സ്നേഹാരാമം സമർപ്പിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്,ശുചിത്വമിഷൻ, എൻഎസ്എസ് യൂണിറ്റ് ഇവയുടെ സംയുക്ത പ്രവർത്തന ഫലമായാണ് സ്നേഹാരാമം പൂർത്തിയായത്. വയോജനങ്ങൾക്ക് വിശ്രമിക്കുന്നതിനായി മുളകൊണ്ടുള്ള ഇരിപ്പിടം ഒരുക്കുകയും,ചെടിച്ചട്ടികൾ വച്ച് പൂന്തോട്ടം നിർമ്മിക്കുകയും, വയോജന മന്ദിരത്തിന്റെ ഭിത്തിയിൽ പെയിന്റ് ചെയ്ത് ആകർഷകമാക്കുകയും ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി സ്നേഹാരാമത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ശ്രീനിവാസൻ സ്വാഗതം ആശംസിക്കുകയും,സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ്,പ്രോഗ്രാം ഓഫീസർ രമ്യ. സി എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ റിയാനസ് സുബൈർ,ഏഴാം വാർഡ് മെമ്പർ ഏലിയാമ്മ കണ്ടത്തിൽ ,പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുകയും പതിനേഴാം വാർഡ് മെമ്പറായ വാസുദേവൻ ചടങ്ങിന് നന്ദി പറഞ്ഞു.

®**** ***** *** ***** *** കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/EGF1zALI6nvBryGgFW8WTc

Sorry!! It's our own content. Kodancherry News©