കോടഞ്ചേരി ഗ്രാമ പഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദ, വയോജന സൗഹൃദ ഗ്രാമ പഞ്ചായത്ത് ആക്കി മാറ്റും.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024 25 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ സംഘടിപ്പിച്ചു .കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദവും ഭിന്നശേഷി സൗഹൃദവും ആക്കി മാറ്റുക എന്ന മുഖ്യ ലക്ഷ്യത്തോടുകൂടിയുള്ള വാർഷിക പദ്ധതി രൂപീകരണത്തിന് വികസമിനാറിൽ ധാരണയായി .

കാർഷികമേഖലയിൽ തെങ്ങ് കൃഷി വികസനത്തിന് മുന്തിയ പരിഗണന നൽകിക്കൊണ്ട് കാട്ടുമൃഗ ശല്യത്തിൽനിന്ന് കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ സോളാർ ഫെൻസിംഗ്, ഫാം ടൂറിസം , കാർഷികവിളകളുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റുന്ന സംരംഭങ്ങൾക്ക് പ്രോത്സാഹനം , ബഡ്സ് സ്കൂളിൻറെ വിപുലീകരണം , നെല്ലിപ്പോയിൽ , മൈക്കാവ് പ്രദേശങ്ങളിൽ പകൽ വീടുകളുൾ ആരംഭിക്കൽ , ഭിന്നശേഷി സ്കോളർഷിപ്പിനായി 35 ലക്ഷം രൂപ വകയിരുത്തൽ , ലൈഫ് ഭവന പദ്ധതിക്കായി 1.25 കോടി രൂപ വകയിരുത്തി.

വനിതാ സംരംഭകർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്ന വർക്ക് സ്കൂട്ടർ വാങ്ങുവാൻ സബ്സിഡി, ഹാപ്പിനസ് പാർക്ക് കാർബൺ ന്യൂട്രൽ പ്രോഗ്രാം , മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ പത്തു കോടി രൂപയുടെ മണ്ണ് ജലസംരക്ഷണ പ്രവർത്തനങ്ങൾ ഉൾപ്പെടെ കാർഷികമേഖലയുടെയും സ്ത്രീകളുടെയും വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനു വേണ്ടിയുള്ള വിവിധങ്ങളായ പദ്ധതികളും വിവിധ റോഡുകളുടെ മെയിൻറനൻസ് പ്രവർത്തികൾ , പുതിയതായി ഗ്രാമപഞ്ചായത്തിന് വിട്ടു കിട്ടിയിരിക്കുന്ന റോഡുകൾ ടാറിങ് നടത്താൻ ഉൾപ്പെടെ ഉള്ള പ്രവർത്തികൾ വാർഷിക പദവിയിൽ ഉൾപ്പെടുത്തി 2024- 25 വർഷത്തെ പദ്ധതി രൂപീകരണത്തിന് നിർദ്ദേശങ്ങൾ നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗംകൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമാ രാജേഷ് ഉദ്ഘാടനം നിർവഹിച്ചു .കൊടുവള്ളി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ജോസഫ് മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ മുഖ്യപ്രഭാഷണം നടത്തി പഞ്ചായത്ത് രാജ് നിയമ സംവിധാനത്തിലെ വികസന കാഴ്ചപ്പാടുകൾ കില റിസോഴ്സ് പേഴ്സൺ സുധാകരൻ എം. വിശദ്ധീകരിച്ചു.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, ജോർജുകുട്ടി വിളക്കുന്നൽ , ലിസി ചക്കോ, റോസ്ലി മാത്യു , വനജ വിജയൻ , സിസിലി ജേക്കബ് , സൂസൻ കേഴപ്ലാക്കൽ , ലീലാമ്മ കണ്ടത്തിൽ , റോസമ്മ കൈതുങ്കൽ , ചാൾസ് തൈയ്യിൽ , ഷാജി മുട്ടത്ത് , ചിന്നമ്മ മാത്യു വായിക്കാട്ട് , ബിന്ദു ജോർജ് , വാസുദേവൻ ഞാറ്റുകലായിൽ ,, റീന സാബു, കോടഞ്ചേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയേടത്ത് , മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഡി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് . കെ സ്വാഗതവും ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ നന്ദിയും അർപ്പിച്ചു .


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©