മഞ്ഞുമല സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാൾ ആഘോഷം
കോടഞ്ചേരി മഞ്ഞുമല സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്‌ഥനായ വി.യൗസേപ്പിതാവിൻെറയും പരിശുദ്ധ കന്യാമറിയത്തിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുന്നാൾ മഹോൽസവം ജനുവരി 19, 20, 21 തീയതികളിൽ ആഘോഷിക്കുന്നു.
തിരുന്നാൾ കർമ്മങ്ങൾ
ജനുവരി 19 വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് വി. കുർബാന. ആറുമണിക്ക് കൊടിയേറ്റ് ഫാ. മാത്യു കേരംകോട്ട് (ഇടവകവികാരി, അസിസ്റ്റന്റ് ഡയറക്‌ടർ പി എം ഒ സി ).
ജനുവരി 20 ശനി വൈകിട്ട് 4.30ന് ആഘോഷമായ തിരുനാൾ കുർബാന (ഫാ. മരിയ ദാസ് തുരുത്തിമറ്റം കാൽവരി ആശ്രമം മഞ്ഞുവയൽ ), 5.30 ന് ലദീഞ്ഞ് തുടർന്ന് പ്രദക്ഷിണം ജീരകപ്പാറ കുരിശടിയിലേക്ക് വചന സന്ദേശം ഫാ. ജോബി വട്ടമല( കാൽവരി ആശ്രമം മഞ്ഞുവയൽ) 7 ന് വാദ്യമേളങ്ങൾ 7.15 ആകാശ വിസ്മയം, 8 ന് സിനിമ പിന്നണി ഗായകർ നയിക്കുന്ന മെഗാ ഷോ.
21 ഞായർ രാവിലെ 10 ന് ആഘോഷമായ തിരുനാൾ കുർബാന. ഫാ. രാജേഷ് പള്ളിക്കാവയലില്‍ ( മതബോധന ഡയറക്ടർ താമരശ്ശേരി രൂപത) 12 ന് സമാപന ആശിർവാദം, സ്നേഹവിരുന്ന്.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN