അഭിമാന നേട്ടവുമായി ഈരൂട് സ്കൂൾ
കോടഞ്ചേരി: പഞ്ചായത്ത് തല കായികമേളയിൽ എട്ടു സ്കൂളുകളോട് മത്സരിച്ച് കൂടത്തായി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ-ഈരൂട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 50 മീറ്റർ ഓട്ടം, 100 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ് എന്നിവയിൽ ഡയോണ അനൂപ് ഒന്നാം സ്ഥാനം കരസ്ഥമാക്കി എൽ.പി കിഡ്ഡീസ് ഗേൾസ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.
ഏറെ പരിമിതികൾക്കിടയിലും ആകെ അറുപത്തിയഞ്ചോളം കുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിൻ്റെ മഹാവിജയം, പി.ടി.എയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വൻ ആഘോഷമാക്കി മാറ്റി. കായികപ്രതിഭകളെ സ്കൂളിൽ പൂമാലയിട്ട് സ്വീകരിക്കുകയും കോടഞ്ചേരി, കരിമ്പാലക്കുന്ന്, ഈരൂട് അങ്ങാടികളിൽ വിജയാഘോഷപ്രകടനം നടത്തുകയും ചെയ്തു.
വ്യക്തിഗത ചാമ്പ്യൻ ആയി ഡയോണ അനൂപ്
കോടഞ്ചേരി പഞ്ചായത്ത്തല കായികമേളയിൽ 50 മീറ്റർ ഓട്ടം, 100 മീറ്റർ ഓട്ടം, ലോങ് ജമ്പ് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി എൽ.പി കിഡ്ഡീസ് ഗേൾസ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ട കൂടത്തായി സെൻ്റ് ജോസഫ്സ് എൽ.പി.സ്കൂൾ -ഈരൂടിലെ ഡയോണ അനൂപ്
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN