പഞ്ചായത്ത് എൽ. പി. കായിക മേളയിൽ വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം

വേളങ്കോട് : കോടഞ്ചേരി പഞ്ചായത്ത് എൽ. പി. കായിക മേളയിൽ വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം.

മേളയിൽ വ്യക്തിഗത ചാമ്പ്യനായി സ്കൂളിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി ഡിയോൾ കെ. ബിജോയി തിരഞ്ഞെടുക്കപ്പെട്ടു. മേളയിൽ മിന്നും പ്രകടനം കാഴ്ച വച്ച കുട്ടി കായിക താരങ്ങളെ ഹെഡ്മിസ്ട്രെസ് സിസ്റ്റർ മെൽവിൻ എസ് ഐ സി, മാനേജ്മെന്റ് പ്രതിനിധികൾ, പി ടി എ അംഗങ്ങൾ, അദ്ധ്യാപകർ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.

സ്കൂൾ കായിക അധ്യാപകൻ ബേസിൽ സി എസ്, എൽ പി വിഭാഗത്തിന്റെ കായിക ചുമതലയുള്ള ടിനു വി മാത്യു, കുട്ടികളുടെ രക്ഷിതാക്കൾ എന്നിവരെ ചടങ്ങിൽ പ്രേത്യേകം അനുമോദിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©