സംസ്ഥാന ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരിയിൽ.
3 ദിവസം നിണ്ടു നിൽക്കുന്ന സംസ്ഥാന ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച മുതൽ കോടഞ്ചേരി സെൻ്റ് ജോസഫ് സ്റ്റേഡിയത്തിൽ ആരംഭിക്കും.നിലവിൽ ജൂനിയർ വിഭാഗത്തിൽ മലപ്പുറം ചാമ്പ്യന്മാരും, തൊട്ടുപിന്നിലായി കോഴിക്കോടും ജില്ലയും നിലകൊള്ളുന്നു.
14 ജില്ലകളിൽ നിന്നുമായി 400 പേർ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്യും.ഫെബ്രുവരി 2 -ാം ആഴ്ചയിൽ മദ്ധ്യപ്രദേശിൽ നടക്കുന്ന ജൂനിയർ നാഷണൽ ചാമ്പ്യൽ പങ്കെടുക്കുവാനുള്ള കേരള ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എഡ്വേർഡ് പുതിയേടത്ത് അറിയിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN