മഞ്ഞുമല സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക തിരുന്നാളിന് കൊടിയേറി
കോടഞ്ചേരി: മഞ്ഞുമല സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെ യും പരിശുദ്ധ കന്യാമറിയത്തിന്റെയും വി.സെബസ്ത്യാനോസിന്റെയും തിരുന്നാൾ മഹോത്സവത്തിന് ഇടവക വികാരി ഫാ. മാത്യുകോരംകോട്ട് കൊടിയേറ്റി.
ഇന്ന് വൈകിട്ട് 4.30ന് ആഘോഷമായ തിരുനാൾ കുർബാന ഫാ. മരിയദാസ് തുരുത്തിമറ്റം (കാൽവരി ആശ്രമം മഞ്ഞുവയൽ),5.30 ന് ലദീഞ്ഞ് തുടർന്ന് പ്രദക്ഷിണം ജീരകപ്പാറ കുരിശടിയിലേക്ക് വചന സന്ദേശം ഫാ. ജോബി വട്ടമല(കാൽവരി ആശ്രമം മഞ്ഞുവയൽ) 7 ന് വാദ്യമേളങ്ങൾ 7.15 ആകാശ വിസ്മയം, 8 ന് സിനിമ പിന്നണി ഗായകർ നയിക്കുന്ന മെഗാ ഷോ.
21 ഞായർരാവിലെ 10 ന് ആഘോഷമായ തിരുനാൾ കുർബാന. ഫാ. രാജേഷ് പള്ളിക്കാവയലില് (മതബോധന ഡയറക്ടർ താമരശ്ശേരി രൂപത) 12 ന് സമാപന ആശിർവാദം, സ്നേഹവിരുന്ന്.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN