കക്കയം ഡാം സൈറ്റിൽ വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചു; മൂന്ന് പേർക്ക് പരുക്ക്

കോഴിക്കോട് കക്കയം ഡാം സൈറ്റിൽ വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചു. ഒരു കുടുംബത്തിലെ 3 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. പരുക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടരഞ്ഞി സ്വദേശികളാണ് പരുക്കേറ്റവരെന്നാണ് പ്രാഥമിക വിവരം.

ഫോട്ടോ : കുറച്ച് വർഷങ്ങൾക്കു മുമ്പ് കക്കയം ഡാം സൈറ്റിൽ റോഡിലൂടെ നടന്നു പോകുന്ന കാട്ടുപോത്തുകൾ. കോടഞ്ചേരി ന്യൂസ് എടുത്ത ഫയൽ ചിത്രം.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©