കോടഞ്ചേരി സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ 69-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
കോടഞ്ചേരി: കോടഞ്ചേരി സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ 69-ാമത് വാർഷികാഘോഷവും ദീർഘകാലത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നാളെ വൈകുന്നേരം 6:30 മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.
സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടി കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്യും. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന സ്കൂൾ പ്രിൻസിപ്പൽ വിത്സൺ ജോർജ് , ഹൈസ്കൂൾ അധ്യാപകരായ മിനിമോൾ സിറിയക്, മേഴ്സി ജോസഫ് എന്നിവർക്കുള്ള ഉപഹാര സമർപ്പണവും നടക്കും.
സ്കൂൾ പ്രധാനാധ്യാപകൻ വിജോയ് തോമസ്, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റു കാലായിൽ, എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് ജീമോൾ തെരുവൻ കുന്നേൽ, പി.റ്റി.എ പ്രസിഡണ്ട് ഷി ജോ സ്കറിയ, അധ്യാപക പ്രതിനിധികളായ സജി.ജെ. കരോട്ട് , സുബി അബ്രാഹം തുടങ്ങിയവർ പ്രസ്തുത യോഗത്തിൽ പങ്കെടുക്കും. പൊതുസമ്മേളനത്തിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN