അയോധ്യയില്‍ രാമക്ഷേത്രം; പ്രാണപ്രതിഷ്ഠ നടത്തി
അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യ യജമാനനായ ചടങ്ങിൽ കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിതാണ് മുഖ്യ കാർമികത്വം വഹിച്ചത്. ഇടത് കൈയിൽ അമ്പും വലത് കൈയിൽ വില്ലുമായി സർവാഭരണ ഭൂഷിതനായ രാംലല്ലയെ പ്രധാനമന്ത്രി നമസ്കരിച്ച് പുഷ്പാർച്ച നടത്തി. വായുസേനയുടെ ഹെലികോപ്റ്ററുകൾ അയോധ്യയിൽ പുഷ്പവൃഷ്ടി നടത്തി. പ്രധാനമന്ത്രിക്ക് പുറമെ മോഹൻ ഭാഗവത്, യോഗി ആദിത്യനാഥ്, ആനന്ദിബെൻ പട്ടേൽ, ക്ഷേത്രട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസും അംഗങ്ങളും ഗർഭഗൃഹത്തിൽ പ്രവേശിച്ചിരുന്നു. 11.30 ഓടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. 12 മണി കഴിഞ്ഞ് 29 മിനിറ്റ് 8 സെക്കൻ്റിനും 12 മണി കഴിഞ്ഞ് 30 മിനിറ്റ് 32 സെക്കൻ്റിനും ഇടയിലാണ് പ്രാണപ്രതിഷ്ഠ നടന്നത്.
![Image](https://totheweb-com.exactdn.com/wp-content/uploads/2019/05/ToTheWeb-Site-Logo.png?strip=all&lossy=1&quality=80&ssl=1)
SearchSubmit
Convert HTML to TEXT → Use our tool to extract plain text from web pages for use in ChatGPT.
See all the text Google can index from your web page. The tool converts the copy into plain text, which can then be used to ask ChatGPT questions or summarize the content.
Why Use This Tool? +GO
Copy ALL Text
| Copy Selected Text
Approximate Word Count: 285
Malayalam English Kannada Telugu Tamil Bangla Hindi Marathi
Live TV
Languages
Sign in with Facebook
Sign Out
Live TV
News Entertainment Sports Magazine Life Pravasam Auto Money Technology Fact Check Gallery Video Newsletter
live TV
Malayalam News News
Kerala
അയോധ്യയിലെ പ്രാണപ്രതിഷ്ഠ; കേരളത്തിലെ വിവിധയിടങ്ങളില്‍ പ്രത്യേക പൂജകള്‍, രമാദേവി ക്ഷേത്രത്തിലെത്തി ഗവര്‍ണര്‍
പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ എന്‍എസ്എസ് ആസ്ഥാനത്ത് ജി സുകുമാരൻ നായര്‍ വിളക്ക് കത്തിച്ചു. പത്തനംതിട്ട ജില്ലയിൽ 371 ക്ഷേത്രങ്ങളിലും 17 ആശ്രമങ്ങളിലും ആയിരുന്നു ആഘോഷം
കേരളത്തിലും വിപുലമായ പരിപാടികൾ
തിരുവനന്തപുരം: അയോധ്യയിലെ പ്രാണ പ്രതിഷ്ടയുടെ ഭാഗമായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനാ പരിപാടികളും നടന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും നേതൃത്വത്തിലാണ് സംസ്ഥാനത്ത് വിവിധ ആഘോഷ പരിപാടികള്‍ നടന്നത്. ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാണ് ചടങ്ങുകൾ നടന്നത്. തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ബിജപി നേതാക്കളും പങ്കെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോട്ടയം രാമപുരം ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട് വീടുകളിൽ വിളക്ക് തെളിയിക്കുന്ന ചടങ്ങും നടക്കും. പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ എന്‍എസ്എസ് ആസ്ഥാനത്ത് ജി സുകുമാരൻ നായര്‍ വിളക്ക് കത്തിച്ചു.
പത്തനംതിട്ട ജില്ലയിൽ 371 ക്ഷേത്രങ്ങളിലും 17 ആശ്രമങ്ങളിലും ആയിരുന്നു ആഘോഷം. പുലർച്ചെ പലയിടത്തും രാമനാമപരിക്രമയാത്ര നടത്തി. വലിയ സ്ക്രീനിൽ പ്രാണപ്രതിഷ്ഠ കാഴ്ചയും അന്നദാനവുമൊക്കെ ആയി രാമഭക്തർ ആഘോഷത്തിലായിരുന്നു . വൈകിട്ട് ക്ഷേത്രങ്ങളിൽ ദീപക്കാഴ്ചയുമുണ്ട്. കൊച്ചിയിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ എല്ലാം അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് പ്രാർത്ഥനകളും രാമായണപാരായണവും നടന്നു. ഗൗഡ സാരസ്വത ബ്രാഹ്മണരുടെ പ്രാധാന ക്ഷേത്രമായ തിരുമല ദേവസ്വം ക്ഷേത്രത്തിലും പ്രത്യേക ചടങ്ങുകൾ നടന്നു. വര്‍ഷങ്ങളായി കൊച്ചിയിൽ താമസിക്കുന്ന ഉത്തരേന്ത്യൻ സമൂഹവും പ്രാണപ്രതിഷ്ഠ ആഘോഷങ്ങളുടെ ഭാഗമായി. അയോദ്ധ്യയിൽ നടക്കുന്ന പ്രാണപ്രതിഷ്ഠ തത്സമയം കാണാൻ എല്ലായിടത്തും സൗകര്യം ഒരുക്കിയിരുന്നു.
അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുമ്പോൾ വയനാട്ടിലും ക്ഷേത്രങ്ങളിൽ പരിപാടികള്‍ നടന്നു. സുല്‍ത്താൻ ബത്തേരി ഗണപതി ക്ഷേത്രത്തിൽ ഒരുക്കിയ ബിഗ് സ്ക്രീനിലൂടെ ആണ് ബിജെപി കേരള പ്രഭാഹരി പ്രകാശ് ജാവദേക്കാർ പ്രതിഷ്ഠ കണ്ടത്. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും ഒപ്പം ഉണ്ടായിരുന്നു. കൊച്ചിയിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ എല്ലാം അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് പ്രാർത്ഥനകളും രാമായണപാരായണവും നടന്നു. ഗൗഡ സാരസ്വത ബ്രാഹ്മണരുടെ പ്രാധാന ക്ഷേത്രമായ തിരുമല ദേവസ്വം ക്ഷേത്രത്തിലും പ്രത്യേക ചടങ്ങുകൾ നടന്നു. വര്‍ഷങ്ങളായി കൊച്ചിയിൽ താമസിക്കുന്ന ഉത്തരേന്ത്യൻ സമൂഹവും പ്രാണപ്രതിഷ്ഠ ആഘോഷങ്ങളുടെ ഭാഗമായി. അയോദ്ധ്യയിൽ നടക്കുന്ന പ്രാണപ്രതിഷ്ഠ തത്സമയം കാണാൻ എല്ലായിടത്തും സൗകര്യം ഒരുക്കിയിരുന്നു.
അയോധ്യ പ്രതിഷ്ഠാദിനത്തിൽ വിപുലമായ ആഘോഷങ്ങളാണ് ബി ജെ പി യുടെ നേതൃത്വത്തിൽ കോട്ടയം രാമപുരം ശ്രീരാമ ക്ഷേത്രത്തിലും നടന്നത്. പ്രതിഷ്ഠാ സമയത്ത് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കൾ ഇവിടെയെത്തി ക്ഷേത്ര ദർശനം നടത്തി. തൃശ്ശൂര്‍ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലും പ്രത്യേക പൂജകളും മറ്റു ചടങ്ങുകളും നടന്നു. മറ്റു ജില്ലകളിലും വിവിധ പരിപാടികള്‍ നടന്നു.
പ്രതിഷ്ഠാ ചടങ്ങിനെ ഏറെ ആവേശത്തോടെയും ഭക്തിയോടെയും വരവേറ്റ് ഉത്തരേന്ത്യ. വിവിധ ക്ഷേത്രങ്ങളും പാർട്ടി ഓഫീസുകളും കേന്ദ്രീകരിച്ച് നടന്ന പരിപാടികളിൽ നേതാക്കളും പ്രവർത്തകരും പങ്കാളികളായി.എങ്ങും ഉത്സവ പ്രതീതി. രാമ ഭക്തർക്ക് സായൂജ്യമായി പ്രതിഷ്ഠ. കീർത്തനങ്ങൾ ഉരുവിട്ടും തെരുവുകളിൽ നൃത്തം ചെയ്തും ആഘോഷത്തിന്റെ നിറവ്. പ്രതിഷ്ഠക്കു മുന്നോടിയായി ക്ഷേത്രങ്ങളിലെ പ്രത്യേക പൂജകളിൽ പങ്കെടുക്കാൻ ഭക്തരുടെ തിരക്ക്. വിവിധ ഇടങ്ങളിൽ ഒരുക്കിയ വലിയ സ്ക്രീനുകളിലും ടി.വിയിലും ചടങ്ങുകൾ വീക്ഷിച്ച് ഭക്തർ ചരിത്രമുഹൂർത്തത്തിന് സാക്ഷികളായി. പലയിടത്തും പ്രതിഷ്ഠാസമയത്ത് കരിമരുന്ന് പ്രകടനങ്ങൾ നടന്നു.ബിജെപി അടക്കമുള്ള പാർട്ടികളിലെ നേതാക്കളും പ്രവർത്തകരും വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ചടങ്ങിൽ പങ്കാളികളായി. ബിജെപി അധ്യക്ഷൻ ജെപി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ , പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് എന്നിവർ ഡൽഹിയിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രാർഥനകൾ നടത്തി. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ക്ഷണം ലഭിച്ചെങ്കിലും അയോധ്യയിലേക്ക് പോയില്ല. മുംബൈയിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരും നേതാക്കളും ആഹ്ലാദം പങ്കിട്ടു. കർണാടകയിൽ ബി.എസ് യെഡിയൂരപ്പ അടക്കമുള്ള നേതാക്കൾ ക്ഷേത്രദർശനം നടത്തി. തമിഴ്നാട് ഗവർണർ ആർ.എൻ. രവി ചെന്നൈയിലെ ക്ഷേത്രം സന്ദർശിച്ച് ചടങ്ങുകളുടെ ഭാഗമായി.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN