മലങ്കര കത്തോലിക്കാ സഭ ബൈബിള്‍ കണ്‍വന്‍ഷന്‍ ആരംഭിച്ചു

ഈങ്ങാപ്പുഴ: ബത്തേരി രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മലങ്കര സുറിയാനി കത്തോലിക്കാ സഭ, കോഴിക്കോട് മേഖല ബൈബിൾ കൺവെൻഷൻ ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ചു.ജനുവരി 22,23,24 തീയതികളിൽ വൈകിട്ട് ആറുമണി മുതൽ 9 മണി വരെയാണ് കൺവെൻഷൻ നടക്കുന്നത്.

ബത്തേരി രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി ഫാദർ ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ കൺവെൻഷനിൽ രണ്ടായിരത്തിൽ അധികം ആളുകൾ പങ്കെടുക്കുന്നു. കോഴിക്കോട് മേഖല പ്രോട്ടോ വികാരി ഫാ. തോമസ് മണ്ണിത്തോട്ടത്തിൽ അധ്യക്ഷത വഹിച്ചു, ഫാ. സിജോ പന്തപള്ളിയിൽ സ്വാഗതവും, പാസ്റ്റർ കൗൺസിൽ സെക്രട്ടറി ജിഫി ആനിപ്പിള്ളിൽ നന്ദിയും പറഞ്ഞു. ഉഷ ഐസക്ക്, ഫാ. മാർട്ടിൻ വിലങ്ങു പാറയിൽ, ഫാ. ജിമ്മി ചെറുപറമ്പിൽ, ഫാ. മിഥുൻ പടിക്കമാലിൽ എന്നിവർ സംസാരിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©