ഗവ.കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്നേഹാരാമം നാടിന് സമർപ്പിച്ചു
കോടഞ്ചേരി ഗവ.കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്നേഹാരാമം കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് കൈമാറി. കേരള ശുചിത്വമിഷനും ഗ്രാമ പഞ്ചായത്തും സംയുക്തമായി, പാതയോരങ്ങൾ മനോഹരമാക്കുന്നതിനായി നടപ്പിലാക്കുന്ന സ്നേഹാരാമം പദ്ധതി ഏറ്റെടുത്ത് നടത്തുന്നത് എൻ എസ് എസ് യൂണിറ്റുകളാണ്.

കോടഞ്ചേരി പഞ്ചായത്തിലെ പൂള്ളവള്ളിയിലെ മാലിന്യം നിക്ഷേപിക്കുന്നതും ഉപയോഗശൂന്യവുമായ പ്രദേശം ഉദ്യാനം ഒരുക്കിയും പാഴ് വസ്തുക്കളുപയോഗിച്ച് വളരെ മനോഹരമാക്കിയുമാണ് എൻ.എസ്.എസ് വാളണ്ടീയർമാർ സ്നേഹാരാമമൊരുക്കിയത്.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് സ്നേഹാരാമം ഉദ്ഘാടനം ചെയ്തു നാടിനു സമർപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.വൈ. സി. ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ചിന്ന അശോകൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ റിയാനസ് സുബൈർ, വാർഡ് മെമ്പർമാരായ ലിസി ചാക്കോ, ബിന്ദു ജോർജ്, പഞ്ചായത്ത് സെക്രട്ടറി സീനത്ത്. കെ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീനിവാസ്, എച്ച് ഐ ശാലു പ്രസാദ്,എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ സുമേഷ് ജോൺ, നിതിൻ. വി. ജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN