മിന്നും വിജയം ആവർത്തിച്ച് ഈരൂട് സ്കൂൾ

കോടഞ്ചേരി : താമരശ്ശേരി ഉപജില്ല കായികമേളയിൽ ഇരുപത്തിയൊന്നോളം സ്കൂളുകളോട് മത്സരിച്ച് ഓവറോൾ സെക്കൻഡ് റണ്ണറപ്പായി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ കൂടത്തായി-ഈരൂട് തിരഞ്ഞെടുക്കപ്പെട്ടു. കിഡ്ഡീസ് ഗേൾസ് വിഭാഗത്തിൽ സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 100 മീറ്റർ ഓട്ടം, 50 മീറ്റർ ഓട്ടം എന്നിവയിൽ ഒന്നാം സ്ഥാനവും ലോങ്ങ് ജമ്പിൽ മൂന്നാം സ്ഥാനവും നേടി സ്കൂളിലെ ഡയോണ അനൂപ് വ്യക്തിഗത ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് കൂട്ടുകാരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകുകയും വിജയാഘോഷ പ്രകടനം നടത്തുകയും ചെയ്തു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©