സെന്റ് ജോസഫ് എൽ പി സ്കൂളിൽ 2023 – 24 അധ്യയന വർഷത്തിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ സംയുക്ത ഡയറി പ്രകാശനം ചെയ്തു
കോടഞ്ചേരി : സെന്റ് ജോസഫ് എൽ പി സ്കൂളിൽ 2023 – 24 അധ്യയന വർഷത്തിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ സംയുക്ത ഡയറി പ്രകാശനം ചെയ്തു.കുട്ടികളുടെ രചനാപാടവം മെച്ചപ്പെടുത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് കുട്ടികളും രക്ഷിതാക്കളും ചേർന്ന് എഴുതുന്ന സംയുക്ത ഡയറി.
സ്കൂൾ ഹെഡ്മിസ്ട്രെസ് ജീമോൾ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ ഒന്നാം ക്ലാസിലെ സംയുക്ത ഡയറി “നിറക്കൂട്ട്” പ്രകാശനം ചെയ്തുകൊണ്ട് ഡയറിയുടെ പ്രാധാന്യത്തെപ്പറ്റി സ്വാനുഭവത്തിലൂടെ രസകരമായി അവതരിപ്പിച്ചു.
കൊടുവള്ളി സി ആർസി കോർഡിനേറ്റർ ലിൻസി റോബി രണ്ടാം ക്ലാസിന്റെ സംയുക്ത ഡയറി “മഴവില്ല്” പ്രകാശം ചെയ്തു സംസാരിച്ചു. എം പി റ്റി എ പ്രസിഡന്റ് പ്രബിത സനിൽ ചടങ്ങിന് ആശംസകൾ അറിയിച്ച് സംസാരിച്ചു അധ്യാപക പ്രതിനിധികളായ ആൻസ് മരിയ ചാക്കോ, പ്രിൻസി സെബാസ്റ്റ്യൻ,മൃദുല ജോസഫ്, എന്നിവർ സംസാരിച്ചു. അധ്യാപകരായ സി. റോസമ്മ അഗസ്റ്റിൻ, ജാൻസി ആന്റണി, അനു തോമസ്, ധന്യ സണ്ണി എന്നിവർ നേതൃത്വം നൽകി.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN