ശ്രേയസ് പുലിക്കയം യൂണിറ്റ് വനിതാദിനാഘോഷം സംഘടിപ്പിച്ചു
കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റ് സംഘടിപ്പിച്ച വനിതാ ദിനാഘോഷം വൈസ് പ്രസിഡണ്ട് എൽസി കുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ മദർ പ്രൊവിഷാൾ സിസ്റ്റർ തേജസ് ബദനി സന്യാസിനി സമൂഹo ബത്തേരി ഉദ്ഘാടനം ചെയ്തു മേഖലാ ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തി മേഖല പ്രോഗ്രാം ഓഫീസർ ലിസി റെജി മുഖ്യപ്രഭാഷണം നടത്തി വാർഡ് മെമ്പർ റോസമ്മ കയത്തിങ്കൽ ജെറീന കല്ലമാക്കൽ ഇവർ ആശംസ അർപ്പിച്ചു.
ഏറ്റവും പ്രായം കൂടിയ അന്നക്കുട്ടിയെ മേഖലാ ഡയറക്ടർ പൊന്നാട അണിയിച്ചു ബഡ്സ് സ്കൂളിലെ കുട്ടികളുടെ 10 അമ്മമാരെ ആദരിച്ചു സോളിയ ബൈജു മറുപടി പ്രസംഗം നൽകി സംഘാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ദിനാഘോഷത്തിന് മാറ്റുകൂട്ടി സി ഒ ലിജി സുരേന്ദ്രൻ സ്വാഗതവും എൽസി കച്ചറയിൽ നന്ദിയും അർപ്പിച്ചു ജോസ് കുറൂർ, ജോസ് ഇടത്തുപാറ, ചന്ദ്രൻ കണിയാംപറമ്പിൽ, ജേക്കബ് ഊരുകുന്നത്ത് കമ്മിറ്റി അംഗങ്ങൾ പ്രസ്തുത പരിപാടിക്ക് നേതൃത്വം നൽകി.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3