തെയ്യപ്പാറ സെന്റ് തോമസ് യു.പി സ്കൂളിൽ വാർഷികാഘോഷം നടത്തി

കോടഞ്ചേരി :തെയ്യപ്പാറ സെന്റ് തോമസ് യു.പി സ്കൂളിന്റെ 41-ാംവാർഷികം ധ്വനി-2K24 സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. സ്കൂൾ മാനേജർ ഫാ.ഡോ. ജോസ് പെണ്ണാപറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ചടങ്ങിൽ അധ്യാപക പ്രതിനിധി ജസ്‌റ്റിൻ രാജ് സ്വാഗതം പറയുകയും ഹെഡ്മിസ്ട്രസ്സ് ബിന്ദു ജോർജ്ജ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

തുടർന്ന് വ്ലോഗർ അനന്തു സുകുമാരൻ, സെൻ്റ് ജോർജ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സുജ വർഗ്ഗീസ്. പിടിഎ പ്രസിഡൻ്റ് ബിൽബി ജോഷി, വിദ്യാർത്ഥി പ്രതിനിധി അബിൻ ബിജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികൾക്കുള്ള എൻഡോമെന്റ് വിതരണവും കുട്ടികളുടെ കലാസന്ധ്യയും നടന്നു. പി.ടി.എ പ്രതിനിധി ജംഷീദ നൗഷാദ് നന്ദിയർപ്പിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3

Sorry!! It's our own content. Kodancherry News©