ഓമശ്ശേരി കോടഞ്ചേരി റോഡ് നവീകരണത്തിന്റെ ഭാഗമായി നിരത്തിയ കോറിവേസ്റ്റ് ഒഴുകിപ്പോയി
കോടഞ്ചേരി: ഓമശ്ശേരി കോടഞ്ചേരി റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് മാന്തി കോറിവേസ്റ്റ് നിരത്തിയിരുന്നു. ഇന്ന് പെയ്ത ശക്തമായ മഴയിൽ കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ മുൻഭാഗം മുതൽ പെട്രോൾ പമ്പ് വരെ നിരത്തിയ കോറി വേസ്റ്റ് റോഡിലേക്ക് പരന്നൊഴുകി.

റോഡിന്റെ ഇരുഭാഗങ്ങളിലും ഡ്രൈനേജ് ഇല്ലാത്തതിനാൽ സാധാരണയായി ഈ ഭാഗത്ത് കനത്ത മഴ പെയ്യുമ്പോൾ വെള്ളം റോഡിലൂടെ പരന്നൊഴുകുകയാണ് പതിവ്. റോഡിൽ കോറി വേസ്റ്റ് നിറഞ്ഞതിനാൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
