അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ റബ്ബർ ഒടിഞ്ഞുവീണ് ഗതാഗത തടസ്സം
കോടഞ്ചേരി :അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ റബ്ബർ ഒടിഞ്ഞുവീണ് ഗതാഗത തടസ്സം. കോടഞ്ചേരി അങ്ങാടിയിൽ നിന്നും ഒരു കിലോമീറ്റർ മാറി പുതിയേടത്ത് പടിയിലാണ് റബ്ബർ ഒടിഞ്ഞുവീണത്. ചെറിയ വാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും വലിയ വാഹനങ്ങൾ കടന്നു പോകാൻ ബുദ്ധിമുട്ടാണ്.

ഇന്ന് ഏകദേശം രണ്ടുമണിക്ക് ശേഷം ശക്തമായ കാറ്റും മിന്നലോട് കൂടിയ ഇടിയും,ശക്തമായ മഴയും മലയോരമേഖലയിൽ പെയ്തിരുന്നു.