പ്രതിഭകളെ ആദരിച്ചു
കോടഞ്ചേരി : ബറ്റാലിയൻസ് ആർട്സ് & സ്പോർട്സ് ക്ലബ് ചെമ്പുകടവിന്റെ ആഭിമുഖ്യത്തിൽ 2023-24 വർഷത്തെ PLUS TWO, SSLC, LSS പരീക്ഷയിൽ മികച്ച വിജയം നേടി നാടിന് അഭിമാനമായ വിദ്യാർത്ഥികളെ ആദരിച്ചു.

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ വനജ വിജയൻ,ഷാജു ടി പി എന്നിവർ ആശംസകൾ അറിയിച്ചു. ക്ലബ് സെക്രട്ടറി ശരത് സി. എസ് സ്വാഗതവും ജെറീഷ് എബ്രഹാം നന്ദിയും പറഞ്ഞു.
https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD