നിർമ്മല യു.പി. സ്കൂളിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ചമൽ : നിർമ്മല യു.പി. സ്കൂൾ ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പേ വിഷബാധയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കട്ടിപ്പാറ ഹെൽത്ത് മെഡിക്കൽ ഓഫീസർ ഡോ:സഫീന മുസ്തഫ പേ വിഷബാധയെ കുറിച്ചും ചികിൽസയെ കുറിച്ചും സംസാരിച്ചു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ സുബൈദ സി എം സംസാരിച്ച ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക ജിസ്ന സ്വാഗതവും, ഷൈനി പി എ നന്ദിയും പറഞ്ഞു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Sorry!! It's our own content. Kodancherry News©