ഡെങ്കിപ്പനി ഫോഗിങ് ആരംഭിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി കൂടിവരുന്ന സാഹചര്യത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിർദ്ദേശപ്രകാരം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഫോഗിങ് ആരംഭിച്ചു
മൂന്നാം വാർഡ് ചെമ്പുകടവിൽ ആരംഭിച്ച ഫോഗിംഗ് പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ വനജാ വിജയൻ, വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ,മെമ്പർ ലിസി ചാക്കോ ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻ ചാർജ് ജോബി ജോസഫ് , ജെ എച്ച് ഐ മാരായ മുബീന കെ എം , ദിൽജിന ആരോഗ്യ പ്രവർത്തകരായ ബെന്നി മാത്യു , ധനുപ് പി.ബി, വർഡ് തല സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങളായ സണ്ണി പാപ്പിനിശ്ശേരി , ശരത് എസ് മറ്റ് പ്രദേശവാസികൾ എന്നിവർ നേതൃത്വം നൽകി .
ഡെങ്കിപ്പനി ഏറ്റവും രൂക്ഷമായ കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൽ നിന്നും വിദഗ്ദ്ധ ടീം സന്ദർശനം നടത്തിയപ്പോൾ പല വീട്ടിനകത്തു ഫ്രിഡ്ജുകളിൽ ഡെങ്കിപ്പനി ലാർവയെ കണ്ടെത്തിയത് ആശങ്ക ഉളവാക്കുന്ന കാര്യമാണ് ഡെങ്കിപ്പനി കൂടുതൽ ഉള്ള പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ഫോഗിംഗ് നടത്തുന്നതാണ്
ഫോഗിംഗ് ഉള്ള മേഖല യിൽ ശ്വാസകോശ രോഗമുള്ളവരും കുട്ടികളും പുറത്തിറങ്ങരുത് . ജനാലകൾ വാതിലുകൾ ഇവ അടച്ചിടുക ഭക്ഷണസാധനങ്ങൾ തുറന്ന് വയ്ക്കരുത് ഫോഗിംഗ് നടത്തുന്ന തോടൊപ്പം ഉറവിടം നശികരണം, ലാർവ നശികരണപ്രവർത്തനങ്ങളിൽ നാം ഓരോരുത്തരും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കേണ്ടതാണ് നമ്മുടെ വീടും പരിസരവും ശുചിയാക്കി ചിരട്ടകൾ കമഴ്ത്തിവെച്ച് കൊക്കോത്തൊണ്ടുകൾ നശിപ്പിച്ച്, അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ മറ്റു മാലിന്യങ്ങളോ ഇല്ല എന്ന് ഉറപ്പാക്കി 100 ശതമാനം രോഗ മുക്തമായ ഗ്രാമമാക്കി മാറ്റുവാൻ ഏവരും സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.