അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ജൂലൈ 25 മുതൽ 28 വരെ

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി പുലിക്കയം ചാലിപ്പുഴയിൽ കയാക്കിങ് തോണികളുമായി താരങ്ങളുടെ പരിശീലനം തുടരുന്നു.കർണാടകയിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള പുരുഷ-വനിതാ താര ങ്ങളാണ് ചാലിപ്പുഴയിൽ പരിശീലനത്തിനിറങ്ങിയത്. തുടർ ദിവസങ്ങളിൽ വിദേശ താരങ്ങളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളും കോടഞ്ചേരിയിൽ എത്തും.

സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഡി. റ്റി.പി.സിയും ത്രിതല പഞ്ചായത്തുകളും സംയുക്ത‌മായി ജൂലൈ 25 മുതൽ 28 വരെയാണു ചാംപ്യൻഷിപ് സംഘടിപ്പിക്കുന്നത്.പുലിക്കയത്ത് ചാലിപ്പുഴയിലും തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ ഇലന്തുകടവ് ഇരുവ ഞ്ഞിപ്പുഴയിലും ചക്കിട്ടപാറ പഞ്ചായത്തിലെ മീൻതുള്ളിപാറയിൽ കുറ്റ്യാടി പുഴയിലുമാണു മത്സരങ്ങൾ ഒളിംപിക് മത്സരയിനങ്ങളായ സ്ലാലം, എക്സ്ട്രീം സ്ലാലം എന്നിവ ചാലിപ്പുഴയിലും ടൗൺ റിവർ, ബോട്ടർ ക്രോസ് എന്നിവ ഇരുവഞ്ഞിപ്പുഴയിലും ഫ്രീസ്റ്റൈൽ മത്സരം കുറ്റ്യാടി പുഴയിലും ആണ് മത്സരങ്ങൾ നടക്കുന്നത്.

തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ് അക്കാദമി യുടെ നേതൃത്വത്തിൽ ആണ് പരിശീലനം നടക്കുന്നത്.വൈറ്റ് വാട്ടർ കയാക്കിങ്ങിന് മുന്നോടിയായി ഗ്രാമീണ ടൂറിസം പരിശീലനം ഇന്ന് ജൂൺ 15 ശനിയാഴ്ച കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്യും. തിരുവമ്പാടി ജൂനിയർ ചേമ്പറിന്റെ ആഭിമുഖ്യത്തിൽ ജൂൺ 22 ശനിയാഴ്ച രാവിലെ 9 മണിക്ക് ലൈക്ക് വ്യൂ ഫാം സ്റ്റേയിൽ ചൂണ്ടയിടയിൽ മത്സരം നടത്തും. ജൂലൈ 21 ഞായർ തിരുവമ്പാടി പോലീസ് സ്റ്റേഷൻ സമീപം ക്യു എയിറ്റ് ഹിൽസിൽ നീന്തൽ, വാട്ടർ പോളോ മത്സരങ്ങൾ നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അറിയിച്ചു

ഓമശ്ശേരി പഞ്ചായത്തിലെ റൊയാഡ് ഫാം ഹൗസിൽ ജൂലൈ 13 ശനിയാഴ്ച ഓയിസ്ക ഇന്റർനാഷണൽ ഓമശ്ശേരി ചാപ്റ്ററിന്റെ മഡ് ഫുട്ബോൾ സംഘടിപ്പിക്കുന്നു. ഇതിനുപുറമേ തുഷാരഗിരി അഡ്വഞ്ചർ പാർക്ക് കോടഞ്ചേരിയുടെ നേതൃത്വത്തിൽ ജൂൺ 21, 22, 23 തീയതികളിൽ കേരള സ്റ്റേറ്റ് ഓഫ് റോഡ് ചാമ്പ്യൻഷിപ്പും സംഘടിപ്പിക്കുന്നു.

കോടഞ്ചേരി തുഷാരഗിരിയിൽ വനിതകൾക്കുള്ള മഴ നടത്തവും, കോഴിക്കോട് നിന്നും കോടഞ്ചേരിയിലേക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പും നടത്തും.

https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Sorry!! It's our own content. Kodancherry News©