കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.താമരശ്ശേരി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പ്രസാദ്.കെ, *വിമുക്തി – 2024*(Toll free No.14405) എന്ന പേരിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു.പ്ലസ്ടു ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയാണ് അവബോധം നൽകിയത്.ലഹരി ഉപയോഗവും,അനധികൃത കടത്തും രാജ്യത്തെ യുവാക്കളുടെ വീര്യം കെടുത്തുമെന്നതിനാൽ, തിരിച്ചറിവ് നേടി ലഹരിക്കെതിരെ പോരാടണമെന്നും ക്ലാസ്സിൽ ഉദ്ബോധിപ്പിച്ചു.ശേഷം എല്ലാവരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ് സ്വാഗതം ചെയ്തു.ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് ആശംസയറിയിച്ചു സംസാരിച്ചു.സ്കൗട്ട് – ഗൈഡ് വിദ്യാർത്ഥികളായ അശ്വിൻ സുരേഷ്,സന ഫാത്തിമ,ഇമ്മാനുവേൽ ജോൺ എന്നിവർ ചടങ്ങിന് നന്ദിയറിയിച്ചു.അലൻ സി വർഗ്ഗീസ്,ചന്ദ്രു പ്രഭു,അലക്സ് സജി,അലൻ ബിനു,സോണിക് സോജി,ആൽബർട്ട് സുനോയി,അഭിനവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.