തെരുവ് നായ്ക്കളെ വന്ധീകരണത്തിനായി പിടികൂടി
കോടഞ്ചേരി അങ്ങാടിയിലും സമയപ്രദേശങ്ങളിലുമായി അലഞ്ഞു തിരിയുന്ന ഏഴ് തെരുവ് നായ്ക്കളെ പ്രദേശവാസികളുടെ പരാതിയെ തുടർന്ന് എ ബി സി പദ്ധതി പ്രകാരം വന്ദീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിൻറെ ക്യാച്ചർ സിനീഷ് കുമാർ സായിയുടെ നേതൃത്വത്തിലുള്ള ടീം പിടികൂടി വന്ദീകരണത്തിനായി പനങ്ങാടുള്ള ABC സെൻറർലേക്ക് കൊണ്ടുപോയികോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും സംയുക്ത പദ്ധതിയുടെ ഭാഗമായി പനങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എ ബി സി വന്ദീകരണ യൂണിറ്റിലേക്കാണ് ഇവയെ കൊണ്ടുപോയത്ശാസ്ത്രീയ പരിശോധനകൾ ശേഷം വന്ദീകരിച്ച് നിശ്ചിത ദിവസം അവിടെ സംരക്ഷിച്ചശേഷം ഇവയെ തിരികെ വിടുംതെരുവ് നായ്ക്കളെ പിടികൂടുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജാ വിജയൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റിയാനസ് സുബൈർ സൂസൻ കേഴ്പ്പ്ലാക്കൽ ലീലാമ്മ കണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി