മലബാർ റിവർ ഫെസ്റ്റിവൽ : മഴ നടത്തം ഞായറാഴ്ച.
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ജൂലൈ 25 മുതൽ 28 വരെ നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി തുഷാരഗിരി ഡിടിപിസി സെന്ററിൽ നിന്നും മഴ നടത്തം സംഘടിപ്പിക്കുന്നു.ജൂൺ 30ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടി കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്യും.