കണ്ടപ്പൻ ചാൽ മിനി പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കോടഞ്ചേരി: മുണ്ടൂർ കണ്ടപ്പൻ ചാൽ റോഡിൽ കണ്ടപ്പഞ്ചാല്‍ ജുമാ മസ്ജിദിന് സമീപം ജില്ലാ പഞ്ചായത്ത് 25 ലക്ഷം മെയിന്റനൻസ് ഗ്രാൻഡ് ഉപയോഗിച്ച് നിർമ്മിച്ച മിനി പാലത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നിർവഹിച്ചു. ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ലീലാമ്മ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, സ്ഥിരം സമിതി അധ്യക്ഷ വനജ വിജയൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ലിസി ചാക്കോ, റോസമ്മ കയത്തുങ്കൽ, വിൻസന്റ് വടക്കേമുറിയിൽ, ജെയിംസ് കിഴക്കുംകര,ജമീല അസീസ്, ബിജു ഓത്തിക്കൽ, രാജപ്പൻ അക്കര പറമ്പിൽ,വിപിൻ പുതുപ്പറമ്പിൽ, മാത്യു കുറൂർ, പാപ്പച്ചൻ കിഴക്കേ കുന്നേൽ,വിൽസൺ തറപ്പിൽ, ബേബി കളപ്പുര, മോനായി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.