ഗ്രാമീണ ടൂറിസം സെമിനാറും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വെബ്സൈറ്റ് പ്രകാശനവും നടത്തി.

കോടഞ്ചേരി:സംസ്ഥാന ടൂറിസം വകുപ്പ്സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ (MRF) പത്താം എഡിഷൻ്റെ (2024 ജൂലൈ 25-28 ) ഭാഗമായുള്ള വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ, മുന്നോടിയായികോടഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഗ്രാമീണ ടൂറിസം പ്രോത്സാഹനത്തിൻ്റെ ഭാഗമായി ” ഗ്രാമീണ ടൂറിസം സാധ്യതകൾ ” എന്ന വിഷയത്തെ ആസ്പദമാക്കി വർക്ക്ഷോപ്പിൻ്റെ ഉദ്ഘാടനവും https://kodencherygramapanchayath.com എന്ന വെബ്സൈറ്റിന്റെ പ്രകാശന കർമ്മവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വെബ്സൈറ്റ് പ്രാവർത്തികമാകുന്നതിലൂടെ ഗ്രാമപഞ്ചായത്തിൽ നിന്നും ലഭ്യമാകുന്ന വിവിധങ്ങളായ സേവനങ്ങൾക്ക് തയ്യാറാക്കിയിരിക്കുന്ന സോഫ്റ്റ് വയറുകൾ ഏകജാലകത്തിലൂടെ ലഭ്യമാകുന്നുണ്ട് എന്നും ഗ്രാമീണ ടൂറിസം സാധ്യതകൾ അടക്കം ഉള്ള വിവിധങ്ങളായ പരിപാടികളെ ഗ്രാമപഞ്ചായത്തിന് അകത്തും പുറത്തും ഉള്ള ആളുകൾക്ക് ഈ വെബ്സൈറ്റിലൂടെ മനസ്സിലാക്കാനും പ്രയോജനപ്പെടുത്തുവാനും സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.

വൈസ് പ്രസിഡണ്ട് ചിന്ന അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജാ വിജയൻ , മെമ്പർമാരായ ലിസി ചാക്കോ , ഷാജു റ്റി.പി തേൻമയിൽ , റോസമ്മ കൈത്തുങ്കൽ, ലിലാമ്മ കണ്ടത്തിൽ , സിസിലി ജേക്കബ്, ജമീല അസീസ് ഡിറ്റിപിസി തുഷാരഗിരി സെക്രട്ടറി ഷെല്ലി കുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.തുടർന്ന് ആദ്യ സെക്ഷനിൽ ഹോംസ്റ്റേകൾ ഫാംസ്റ്റേകൾ റിസോർട്ടുകൾ എന്നിവയുടെ ലൈസൻസിങ്ങും ആയി ബന്ധപ്പെട്ട പാലിക്കേണ്ട നിയമവശങ്ങളെക്കുറിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ ക്ലാസുകൾക്ക് നേതൃത്വം നൽകി

രണ്ടാം സെക്ഷനിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ല കോർഡിനേറ്റർ ശ്രീകല ലക്ഷ്മി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ ടൂറിസം സാധ്യതകളെക്കുറിച്ചും വിവിധ സർക്കാർ സ്കീമുകളെ കുറിച്ചും വിജയകരമായ ഗ്രാമീണ ടൂറിസം മാതൃകകളും പരിചയപ്പെടുത്തുകയും ചെയ്തു.

മൂന്നാമത്തെ സെക്ഷനിൽ ഹോം സ്റ്റേ സംരംഭകർക്കായുള്ള ക്ലാസുകളിൽ വിവിധ രാജ്യങ്ങളിലെ മാതൃകകൾ കേരള ടൂറിസം അഡ്വൈസറി കമ്മിറ്റി അംഗം സുബ്രഹ്മണ്യൻ പി വിവരിച്ചു നൽകി.

നാലാം സെക്ഷനിൽ ഫാം ടൂറിസം സാധ്യതകളെക്കുറിച്ചുംഅവയുടെ വൈവിധ്യവൽക്കരണത്തിലൂടെയുള്ള നടത്തിപ്പിനെക്കുറിച്ചും പ്ലാന്ററും തുഷാരഗിരി അഡ്വഞ്ചർ ടൂറിസം പാർക്ക് സി ഇ ഒ റോഷൻ കൈനടി ക്ലാസുകൾക്ക് നേതൃത്വം നൽകി.

തുടർന്ന് സംരംഭകരുടെ സംശയനിവാരണത്തിനും നിലവിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്ന ടൂറിസം സംരംഭകർക്ക് ആവശ്യമായ നിയമസഹായങ്ങളും ലൈസൻസ് ആവശ്യമായ നടപടികളും ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നൽകി. കോടഞ്ചേരിയുടെയും സമീപപ്രദേശങ്ങളിലെയും ആയി 35 ഓളം സ്വകാര്യ ടൂറിസം സംരംഭകർ സെമിനാറിൽ സംബന്ധിച്ചു.

Sorry!! It's our own content. Kodancherry News©