ഇൻ്റർനാഷണൽ കയാക്കിങ് ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവര്‍ത്തന ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു
കോടഞ്ചേരി:കേരളത്തിലെ ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പുലിക്കയത്ത് കേരള സർക്കാർ സ്‌ഥാപിച്ച ടൂറിസം ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ പ്രവർത്തന ഉദ്ഘാടനം എം.എൽ.എ. ലിന്റോ ജോസഫിൻ്റെ അധ്യക്ഷതയിൽ ടൂറിസം,പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.കോഴിക്കോട് കലക്ടര്‍ സ്നേഹില്‍ കുമാര്‍ ഐ.എ.എസ്,കെ.ടി.ഐ.എല്‍ ചെയര്‍മാന്‍ എസ്.കെ.സജീഷ്,കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്,തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സണ്‍,ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരന്‍,ഡി.ടി.പി.സി സെക്രട്ടറി നിഖില്‍.ടി.ദാസ്,അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ്,ജെല്ലിഫിഷ് മാനേജിംഗ് ഡയറക്ടര്‍ റിന്‍സി ഇഖ്ബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴിക്കോട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ജെല്ലിഫിഷ് വാട്ടർ സ്പോർട്‌സും ടൂറിസം വകുപ്പും സംയുക്തമായാണ് സെൻ്ററിൻ്റെ പ്രവർത്തനം നടത്തുന്നത്.ഇവിടെ വിദഗ്‌ധ പരിശീലകരുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വൈറ്റ് വാട്ടർ കയാക്കിങ് കോഴ്‌സ് / പരിശീലനം, റാഫ്റ്റിങ്, റെസ്ക്യൂ കോഴ്സ് എന്നിവയും, കൂടാതെ വിദേശ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള പാക്ക് റാഫ്റ്റിംഗിന് പരിശീലനത്തിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. 2023 ലെ മലബാർ റിവർ ഫെസ്‌റ്റിവല്ലിൻ്റെ മാധ്യമ അവാർഡ് വിതരണവും ഇതിനോടൊപ്പം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.
2023ലെ മലബാർ റിവർ ഫെസ്റ്റ് മികച്ച റിപ്പോർട്ടർ മാധ്യമ അവാർഡിന് അർഹനായ മാതൃഭൂമി കോടഞ്ചേരി റിപ്പോർട്ടർ ടി.സി.ദേവസ്യ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസിൽ നിന്നും ക്യാഷ് അവാർഡും മെമെന്റോയും സ്വീകരിക്കുന്നു.
ഈ മാസം 25 മുതൽ 28 വരെ തീയതികളിൽ ആണ് കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിലും , ഇരുവഞ്ഞിപ്പുഴയിലും, ചക്കിട്ടപ്പാറ പഞ്ചായത്തിലെ മീൻ തുള്ളി പാറയിലും ആണ് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD