വിമല യു.പി. സ്കൂളിനെ നയിക്കാൻ ഇനി പുതിയ വിദ്യാർത്ഥി സാരഥികൾ

നെല്ലിപ്പൊയിൽ: മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ 2024-25 അദ്ധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി.ജനാധിപത്യ മൂല്യങ്ങൾ സ്വായത്തമാക്കുന്നതിനും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തപ്പെടുന്നതിൻ്റെ വിവിധ ഘട്ടങ്ങളെ പരിചയപ്പെടുത്തുന്നതിനുമായി പൂർണ്ണമായും ജനാധിപത്യ രീതിയിൽ കുട്ടികൾ തന്നെയാണ് ഇലക്ഷൻ്റ വിവിധ ഘട്ടങ്ങൾക്ക് നേതൃത്വം നൽകിയത്.അത്യന്തം വാശിയേറിയ മത്സരത്തിനൊടുവിൽ സ്കൂൾ ലീഡറായി അലക്സ് ജോമോൻ, ജനറൽ ക്യാപ്റ്റനായി റോഷൻ സണ്ണി, ആർട്സ് ക്ലബ് സെക്രട്ടറിയായി ഹന്ന വിജോയ്, ഹെൽത്ത് ആൻ്റ് സാനിറ്റേഷൻ മിനിസ്റ്ററായി അബിൻ റോബിൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ഹെഡ്മിസ്ട്രസ് ആൻസി തോമസ് വിദ്യാർത്ഥി പ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസിൽ നിന്നും പ്രതിനിധികൾ അധികാരപത്രവും സ്ഥാനചിഹ്നവും ഏറ്റുവാങ്ങി. അദ്ധ്യാപകരായ സി. അൽഫോൻസ അഗസ്റ്റിൻ, ഡയസ് ജോസ്, ഷബീർ കെ.പി എന്നിവർ ഇലക്ഷൻ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല നിർവ്വഹിച്ചു. P.T.A വൈസ് പ്രസിഡന്റ് ജിനേഷ് കുര്യൻ പുതിയ സാരഥികൾക്ക് ആശംസകൾ നേർന്നു.

Sorry!! It's our own content. Kodancherry News©