Oplus_0

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ 2024 – 25 അദ്ധ്യയന വർഷത്തെ പി.ടി.എ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും,ജനറൽ ബോഡി മീറ്റിംഗും നടത്തി.മുൻ പി ടി.എ പ്രസിഡൻ്റ് ഷിജോ സ്കറിയ അദ്ധ്യക്ഷനായ യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് സ്വാഗതമാശംസിച്ചു.സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ പി.ടി.എ ജനറൽ ബോഡി ഉദ്ഘാട കർമ്മം നിർവ്വഹിച്ച് സന്ദേശം നൽകി.കോടഞ്ചേരി പഞ്ചായത്ത് മെമ്പർ വാസുദേവൻ മാസ്റ്റർ ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചു.പ്രിൻസിപ്പൽ വിജോയി തോമസ് പി.ടി.എ റിപ്പോർട്ട് (2023-24) അവതരിപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി സജി ജെ കരോട്ട് ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ച് സംസാരിച്ചു.അദ്ധ്യാപക – അനദ്ധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.

2024 – 25 അദ്ധ്യയന വർഷത്തെ പി.ടി.എ ഭാരവാഹികളായി റോക്കച്ചൻ പുതിയേടത്ത്(പി.ടി.എ പ്രസിഡൻ്റ്),വാസുദേവൻ മാസ്റ്റർ ഞാറ്റുംകാലയിൽ(വൈസ് പ്രസിഡൻ്റ്),സന്തോഷ് അഗസ്റ്റിൻ(ഓഡിറ്റർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

വിദ്യാർത്ഥികളുടെ സർവ്വോന്മുഖമായ വിദ്യാഭ്യാസം ലക്ഷ്യം വെച്ചു കൊണ്ട് സ്കൂളിൻ്റെ അച്ചടക്കം,സമഗ്രമായ വികസനം,സമൂഹനന്മ എന്നിവയ്ക്ക് പ്രാധാന്യം നൽകി അക്ഷീണം പ്രവർത്തിക്കുവാൻ ആദ്യ പി.ടി.എ യോഗം തീരുമാനിച്ചു


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/LqiYwC4YhDeAY8nGSIou6X

Sorry!! It's our own content. Kodancherry News©