കാർഷിക കടങ്ങൾക്ക് സർക്കാർ അടിയന്തരമായി മൊറട്ടോറിയം പ്രഖ്യാപിച്ച് എഴുതിത്തള്ളണം: തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

കാലവർഷക്കെടുതിയിലും വന്യമൃഗ ശല്യവും കാർഷിക വിളകളുടെ രോഗവും മൂലം കാർഷികവൃത്തി പ്രതിസന്ധിയിലായി ആത്മഹത്യയുടെ വക്കിൽ ദുരിതമനുഭവിക്കുന്ന കർഷകരുടെ കാർഷിക കടങ്ങൾക്ക് സർക്കാർ അടിയന്തരമായി മൊറട്ടോറിയം പ്രഖ്യാപിച്ച് എഴുതി തള്ളാനുള്ള നടപടി സ്വീകരിക്കണമെന്ന് തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രമേയത്തിലൂടെ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളോട് ആവശ്യപ്പെട്ടു.

കാർഷികവൃത്തി പ്രതിസന്ധിയിലായി ജീവിതമാർഗം വഴിമുട്ടിയ കർഷകരെ സംരക്ഷിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് അലഭാവം കാണിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് യോഗം ആരോപിച്ചു. മേപ്പാടി ചൂരൽമല വിലങ്ങാട് ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.

ആഗസ്റ്റ് മാസം പതിനാലാം തീയതി മുക്കത്ത് നടക്കുന്ന തിരുവമ്പാടി നിയോജക മണ്ഡലം കോൺഗ്രസ് ക്യാമ്പ് എക്സിക്യൂട്ടീവ് വിജയിപ്പിക്കുവാൻ വേണ്ട ക്രമീകരണങ്ങൾ യോഗത്തിൽ തീരുമാനമായി. കെപിസിസി നിർവാഹ സമിതി അംഗം പിസി ഹബീബ് തമ്പി യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറിമാരായ സി ജെ ആന്റണി, ബാബു പൈക്കാട്ടിൽ, അന്നമ്മ മാത്യു, മുക്കം ബ്ലോക്ക് പ്രസിഡണ്ട് എം സിറാജുദ്ദീൻ, മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി മെമ്പർ മില്ലി മോഹൻ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ, വിൻസന്റ് വടക്കേമുറിയിൽ, മനോജ് വാഴേപറമ്പിൽ, ദേവസ്യ ചെള്ളാമഠം, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, ആന്റണി നീർവേലി, ജോസ് പൈക, റോബർട്ട് നെല്ലിക്കതെരുവിൽ, ബേബി കളപ്പുര, വിൽസൺ തറപ്പേൽ എന്നിവർ പ്രസംഗിച്ചു.

Sorry!! It's our own content. Kodancherry News©