കോൺഗ്രസ് മണ്ഡലം കമ്മിറ്റി സദ്ഭാവന ദിനം ആചരിച്ചു.
കോടഞ്ചേരി : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80 ജന്മദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സദ്ഭാവന ദിനമായി ആചരിച്ചു. സർവ്വമത പ്രാർത്ഥനയുംസദ്ഭാവന പ്രതിജ്ഞയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം കെപിസിസി നിർവാഹസമിതി അംഗം പിസി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, സന്തോഷ് മാളിയേക്കൽ, വി ഡി ജോസഫ്, നവാസ് ഈർപ്പോണ, ജോസ് പൈക,ബിജു ഓത്തിക്കൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ ജോസഫ് ആലവേലി,ആനി ജോൺ, ബേബി കളപ്പുര, അന്നക്കുട്ടി ദേവസ്യ, റെജിതമ്പി എന്നിവർ പ്രസംഗിച്ചു.