പുതുപ്പാടിയിൽ കെ എസ് ആർ ടി സി ബസിൽ ബൈക്ക് ഇടിച്ച് പരുക്കേറ്റ പുല്ലൂരാംപാറ സ്വദേശിയായ വിമുക്ത ഭടൻ മരിച്ചു.
താമരശ്ശേരി: പുതുപ്പാടി മലോറം സ്കൂളിന് മുന്നിൽ കെ എസ് ആർ ടി സി ബസ്സിന് ഇടിച്ച് ബൈക്ക് അടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ പുല്ലൂരാംപാറ ചക്കംമൂട്ടിൽ ബിജു പി ജോസഫ് (56) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വിമുക്ത ഭടനും കോഴിക്കോട് എയർപോർട്ട് ജീവനക്കാരനുമാണ്.
ഇന്നു രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കെ എസ് ആർ ടി സി ബസിന് അടിയിൽ ബൈക്ക് യാത്രികൻ വീണത് കണ്ട് ബ്രേക്ക് ചെയ്ത സ്വകാര്യ ബസ്സിന് പിറകിൽ വന്നിരുന്ന ഇന്നോവ കാർ ഇടിച്ച് മുൻഭാഗം തകരുകയും ചെയ്തു.